Sub Lead

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി എസ്ഡിപിഐ നേതാക്കള്‍

എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി എസ്ഡിപിഐ നേതാക്കള്‍
X

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി എസ്ഡിപിഐ നേതാക്കള്‍. എസ്ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് നെല്ലൈ മുബാറക്ക് അടക്കമുള്ള നേതാക്കളാണ് ചെന്നൈയിലെ ഡിഎംകെയുടെ ആസ്ഥാനത്തെത്തി സ്റ്റാലിനെ കണ്ടത്. സ്റ്റാലിനും ഡിഎംകെ എംപിയായ ഡി രാജയും ചേര്‍ന്ന് എസ്ഡിപിഐ നേതാക്കളെ സ്വീകരിച്ചു. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമം നടപ്പാക്കില്ല എന്ന നിലപാടെടുത്ത എംകെ സ്റ്റാലിനെ ഷാള്‍ അണിയിക്കുകയും എസ്ഡിപിഐയുടെ സ്‌നേഹോപഹാരം സമ്മാനിക്കുകയും ചെയ്തു.


എഐഎഡിഎംകെ, ബിജെപിയുമായി സഖ്യമുണ്ടാക്കുകയാണെങ്കില്‍ എന്തായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്ന് മാധ്യമപ്രവര്‍ത്തകര്‍ നെല്ലൈ മുബാറക്കിനോട് ചോദിച്ചു. '' ഇവിടെ മുഖ്യമന്ത്രിയോട് നന്ദി പറയാന്‍ മാത്രമാണ് വന്നിരിക്കുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച ശേഷം കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കും.''-അദ്ദേഹം മറുപടി നല്‍കി.

വഖ്ഫ് (ഭേദഗതി) നിയമം ഭരണഘടനയ്ക്കും മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്ന് നെല്ലൈ മുബാറക്ക് പറഞ്ഞു. നിയമത്തിനെതിരെ എസ്ഡിപിഐ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ നടത്തിവരികയാണ്. മുഴുവന്‍ സംസ്ഥാനങ്ങളും നിയമത്തെ എതിര്‍ക്കണം. നിയമത്തിനെതിരെ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിക്കണം. തമിഴ്‌നാട് മുഖ്യമന്ത്രി നിയമസഭയില്‍ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ചു. ബിജെപി ഒഴികെ, മറ്റ് എല്ലാ പാര്‍ട്ടികളും നിയമസഭയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിന്തുണച്ചു. ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണത്തിനെതിരെ വോട്ട് ചെയ്തു. നിയമത്തിനെതിരെ സ്വീകരിച്ച നടപടികള്‍ക്ക് നന്ദി പറയാന്‍ ആണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ സുപ്രിം കോടതി വിധി ചരിത്രപരമാണെന്നും നെല്ലൈ മുബാറക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it