- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കം

കായംകുളം: തൊഴിലാളികളെ സാമ്പ്രദായിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഈ നിലപാടുകളെ ചെറുക്കാന്‍ എസ്ഡിടിയുവിന്റെ തൊഴിലാളികളെ രാഷ്ട്രീയവല്‍ക്കരിക്കുമെന്നും സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) ദേശീയ പ്രസിഡന്റ് അസീസ് ഖാന്‍ മഹാരാഷ്ട്ര. എസ്ഡിടിയുടെ സംസ്ഥാന പ്രതിനിധി സമ്മേളനം ആലപ്പുഴ കായംകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണപക്ഷ രാഷ്ട്രീയ താല്‍പര്യങ്ങളില്‍ തൊഴിലാളി വിരുദ്ധ നിലപാടുകളെ ചെറുക്കാനും യുനിയന്‍ രംഗത്ത് വരും. രാജ്യവ്യാപകമായി എസ്ഡിടിയുവില്‍ ധാരാളം തൊഴിലാളികള്‍ ഇന്ന് പങ്കാളിത്തം വഹിക്കുന്നതിന് കാരണം സുഖ സൗകര്യപ്രതമായ ഓഫിസിലിരുന്ന് തൊഴിലാളി സംഘാടനത്തിന് പകരം തൊഴിലാളികളിലേക്കിറങ്ങി അവരെ സംഘടിപ്പിക്കുന്നതാണ്. എസ്ഡിടിയുവിന്റെ ഈ പ്രവര്‍ത്തനം ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്. അതു തന്നെയാണ് യൂനിയന്റെ ഊര്‍ജ്ജം. നോട്ട് നിരോധനം, തൊഴില്‍ ഭേദഗതി നിയമങ്ങള്‍, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ എന്നിവയെല്ലാം ആര്‍എസ്എസ് ഭരണകൂടത്തിന്റെ ഏകാധിപത്യ സ്വഭാവത്തെയാണ് അടയാളപ്പെടുത്തുന്നത്. ഈ കേന്ദ്ര നിയമങ്ങള്‍ ജനാധിപത്യ രാജ്യത്തെ ഒരു തൊഴിലാളി വിഭാഗത്തിനും ഗുണകരമല്ല. ഇത്തരം ജനാധിപത്യ നിലപാടുകളെ എസ്ഡിടിയു തുറന്ന് കാണിച്ചുകൊണ്ടിരിക്കും. രാജ്യത്തിന്റെ ജനാധിപത്യ സ്വഭാവത്തിനും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഊന്നിയുള്ള വിവിധ പ്രമേയങ്ങള്‍ പാസാക്കി. ഒന്നരവര്‍ഷത്തെ റിപോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി തച്ചോണം നിസാമുദ്ദീന്‍ അവതിരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് വാസു അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫാറൂഖ് (തമിഴ്‌നാട്), ദേശീയ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, ദേശീയ ഖജാഞ്ചി പി പി മൊയ്തീന്‍കുഞ്ഞ്, ദേശീയ സമിതി അംഗം ജലീല്‍ കരമന, വൈസ് പ്രസിഡന്റ് ഇ എസ് കാജാ ഹുസയ്ന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസല്‍ റഹ്്മാന്‍, സെക്രട്ടറി സലീം കാരാടി, ഖജാഞ്ചി അഡ്വ. എ എ റഹീം സംസാരിച്ചു.
RELATED STORIES
കൊല്ലത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികില്സയിലിരുന്ന 15കാരി ...
18 May 2025 6:09 PM GMTട്രംപിന്റെ ഭാര്യ മെലാനിയയുടെ പ്രതിമ മോഷണം പോയി
18 May 2025 5:55 PM GMTമുസഫര് നഗര് കലാപത്തില് വീടുകള് കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന് സ്കൂളില് ആദ്യ മൊബൈല് ഡെന്റല് ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMT