Sub Lead

തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ എസ്ഡിടിയുവിന്റെ കലക്ടറേറ്റ് ധര്‍ണ

തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ എസ്ഡിടിയുവിന്റെ കലക്ടറേറ്റ് ധര്‍ണ
X

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ നടത്തി. കേന്ദ്രസര്‍ക്കാറിന്റെ കോര്‍പറേറ്റ് വല്‍ക്കരണം അവസാനിപ്പിക്കുക, സ്‌പെഷ്യല്‍ എക്കണോമിക്‌സ് സോണുകള്‍ ഒഴിവാക്കുക, മല്‍സ്യ ബന്ധന മേഖലയിലെ വിദേശ ട്രോളറുകള്‍ നിരോധിക്കുക, തോട്ടം തൊഴിലാളികളുടെ ഡിഎ കുടിശിക വിതരണം ചെയ്യുക, ക്ഷേമനിധി ഫണ്ടുകള്‍ വകമാറ്റി ചെലവഴിക്കുന്നത് അവസാനിപ്പിക്കുക, ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യുക, തൊഴിലാളി ദ്രോഹം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. എസ്ഡിടിയു സംസ്ഥാന പ്രസിഡന്റ് എ വാസു ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൊഴിലാളികള്‍ക്ക് നേരെ കാണിക്കുന്ന നിഷേധാത്മക നിലപാടുകള്‍ അവസാനിപ്പിക്കണമെന്ന് എ വാസു ആവശ്യപ്പെട്ടു. തൊഴിലാളി ദ്രോഹനടപടികള്‍ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് എസ്ഡിടിയു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഹുസയ്ന്‍ മണക്കടവ് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ വെള്ളയില്‍, ഉനൈസ് ഒഞ്ചിയം, സിദ്ദീഖ് കരുവംപൊയില്‍, സലാം കുട്ടോത്ത്, റസാഖ് കളരാന്തിരി, റാഫി പയ്യാനക്കല്‍, ഇസ്മായില്‍ പേരാമ്പ്ര, അഷ്‌റഫ് കൊടുവള്ളി, നജീര്‍ കുറ്റിയാടി, റഫീക്ക് വടകര, സലീം ഫറൂഖ് സംസാരിച്ചു.

മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധര്‍ണ സംസ്ഥാന സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. ക്ഷേമനിധിയും ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി അധ്യക്ഷത വഹിച്ചു. എഫ് ഐടിയു ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ കുനിയില്‍, എസ് ഡിടിയു ജില്ലാ ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, വൈസ് പ്രസിഡന്റുമാരായ എന്‍ മുജീബ് എടക്കര, യൂനുസ് മഞ്ചേരി, ഖജാഞ്ചി അന്‍സാരി കോട്ടക്കല്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സിറാജ് പടിക്കല്‍, സി പി മുജീബ് എടക്കര സംസാരിച്ചു.

Next Story

RELATED STORIES

Share it