Sub Lead

സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചിലിന് കേന്ദ്രസഹായം തേടി; തിരച്ചിലിന് കേരള തീരസേനയും

സിദ്ധാര്‍ത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ തുടരുകയാണ്. മഞ്ചേശ്വരം തീരസംരക്ഷണ പോലിസാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.കേരള തീര സംരക്ഷണ പോലിസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചിലിന് കേന്ദ്രസഹായം തേടി; തിരച്ചിലിന് കേരള തീരസേനയും
X

മംഗളൂരു: കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയ്ക്കായുള്ള തിരച്ചിലിന് കര്‍ണാടക ബിജെപി നേതൃത്വം കേന്ദ്രസഹായം തേടി. സിദ്ധാര്‍ത്ഥയ്ക്കായി ഇന്നലെ രാത്രി തുടങ്ങിയ തിരച്ചില്‍ തുടരുകയാണ്. മഞ്ചേശ്വരം തീരസംരക്ഷണ പോലിസാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.കേരള തീര സംരക്ഷണ പോലിസും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്നലെ രാത്രിയാണ് സിദ്ധാര്‍ത്ഥിനെ നേത്രാവതി പുഴയില്‍ കാണാതായത്. ആത്മഹത്യയാണെന്നാണ് സംശയം. സിദ്ധാര്‍ത്ഥിന് 7000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് പോലിസ് പറയുന്നു. ഇതിനിടെ, രണ്ട് ദിവസം മുമ്പ് കഫേ കോഫി ഡേ ജീവനക്കാര്‍ക്ക് സിദ്ധാര്‍ത്ഥ അയച്ച കത്ത് പുറത്തുവന്നു. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടെന്നാണ് സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നത്. ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും കത്തിലുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു.

ഇന്നലെ ബംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവര്‍ മൊഴി നല്‍കിയത്.




Next Story

RELATED STORIES

Share it