- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പോലിസ്
ഉദ്യോഗാര്‍ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരാണെന്നും പോലിസ് വ്യക്തമാക്കി. പ്രതിഷേധകാര്‍ക്ക് സാമ്പത്തിക സഹായം അടക്കം നല്കി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സെക്കന്തരാബാദ് പ്രതിഷേധത്തിനായി പ്രവര്‍ത്തിപ്പിച്ചത് അഞ്ചു വാട്സ്ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും ഹൈദരാബാദ് പോലിസ് പറഞ്ഞു.
ഹൈദരാബാദ്: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സെക്കന്തരാബാദിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ സൈനിക പരിശീലന കേന്ദ്രങ്ങളെന്ന് ഹൈദരാബാദ് പോലിസിന്റെ റിപ്പോര്‍ട്ട്. ഉദ്യോഗാര്‍ഥികളെ പ്രകോപിപ്പിച്ചത് കോച്ചിങ് സെന്റര്‍ നടത്തിപ്പുകാരാണെന്നും പോലിസ് വ്യക്തമാക്കി. പ്രതിഷേധകാര്‍ക്ക് സാമ്പത്തിക സഹായം അടക്കം നല്കി. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. സെക്കന്തരാബാദ് പ്രതിഷേധത്തിനായി പ്രവര്‍ത്തിപ്പിച്ചത് അഞ്ചു വാട്സ്ആപ്പ് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയതായും ഹൈദരാബാദ് പോലിസ് പറഞ്ഞു.
പ്രതിഷേധം ആസൂത്രണം ചെയ്ത അമ്പതോളം പേരെ സെക്കന്തരാബാദില്‍ റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സായ് ഡിഫന്‍സ് അക്കാദമി എന്ന സെന്ററിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനും പ്രധാന ആസൂത്രകനുമായ സുബ്ബ റെഡ്ഢിയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ചലോ സെക്കന്തരാബാദ് എന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഗ്നിപഥ് നടപ്പായാല്‍ സൈന്യത്തില്‍ പ്രവേശനം ലഭിച്ചേക്കില്ലെന്ന് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ ഇതിനെ തുടര്‍ന്നാണ് സെക്കന്തരാബദില്‍ വ്യാപക പ്രതിഷേധം നടത്തിയത്.
പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നിര്‍ത്തിയിട്ടിരുന്ന മൂന്ന് ട്രെയിനുകള്‍ക്കാണ് സെക്കന്തരാബാദില്‍ പ്രതിഷേധക്കാര്‍ തീവച്ചത്. ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, രാജ്കോട്ട് എക്സ്പ്രസ്, അജന്ത എക്സ്പ്രസ് എന്നിവയ്ക്കാണ് തീയിട്ടത്. രാജ്കോട്ട് എക്സ്പ്രസിന്റെ എ1 കോച്ചിലുണ്ടായിരുന്ന 40 യാത്രക്കാര്‍ തലനാരിഴ്ക്കാണ് രക്ഷപ്പെട്ടത്. റെയില്‍വേ ഓഫീസിലെ ജനല്‍ചില്ലുകളും സ്റ്റാളുകളും അടിച്ചു തകര്‍ത്തിരുന്നു. ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ ഡി രാകേഷ് എന്ന വാറങ്കല്‍ സ്വദേശി വെടിയേറ്റ് മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
RELATED STORIES
കോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMT