Sub Lead

ഡോ. കഫീല്‍ ഖാന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിന് കത്തെഴുതി

ഇക്കാര്യം പരിശോധിക്കാനും നീതി ലഭിക്കാന്‍ സഹായിക്കാനും പ്രിയങ്ക യോഗിയോട് ആവശ്യപ്പെട്ടു.

ഡോ. കഫീല്‍ ഖാന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി യോഗി ആദിത്യനാഥിന് കത്തെഴുതി
X

ന്യൂഡല്‍ഹി: 450 ദിവസമായി ജയിലില്‍ കഴിയുന്ന ഡോ. കഫീല്‍ ഖാന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ദേശീയ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ഇക്കാര്യത്തില്‍ അല്‍പം സംവേദനക്ഷമത കാണിക്കാനും ഇക്കാര്യം പരിശോധിക്കാനും നീതി ലഭിക്കാന്‍ സഹായിക്കാനും പ്രിയങ്ക യോഗിയോട് ആവശ്യപ്പെട്ടു. സിഎഎ വിരുദ്ധ പ്രക്ഷോഭത്തിനിടെ അലിഗഢില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ഖാനെ മുംബൈ വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. ഡോ. കഫീലിന് നീതി ലഭിക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കുമെന്ന പ്രതീക്ഷയും പ്രിയങ്ക കത്തില്‍ പങ്കുവച്ചു.


Next Story

RELATED STORIES

Share it