Sub Lead

മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ജയിക്കാനായത് ഒരിടത്ത് മാത്രം, ഫഡ്‌നാവിസിന്റെ ശക്തികേന്ദ്രത്തിലും അടിതെറ്റി

ഈ ആഴ്ച ആദ്യം വോട്ടെടുപ്പ് നടന്ന മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിന്റെ ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.

മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ജയിക്കാനായത് ഒരിടത്ത് മാത്രം, ഫഡ്‌നാവിസിന്റെ ശക്തികേന്ദ്രത്തിലും അടിതെറ്റി
X

മുംബൈ: കഴിഞ്ഞ വര്‍ഷം അധികാരം നഷ്ടപ്പെട്ട മഹാരാഷ്ട്രയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഈ ആഴ്ച ആദ്യം വോട്ടെടുപ്പ് നടന്ന മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിന്റെ ആറ് സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്.നാലിടത്ത് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേനാ സഖ്യം വിജയക്കൊടി നാട്ടി.ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി.

സഖ്യകക്ഷികള്‍ നാലെണ്ണം നേടിയെങ്കിലും ശിവസേന ഒരു സീറ്റ് പോലും നേടിയില്ല. സേനയുടെ ഏക സ്ഥാനാര്‍ത്ഥി അമരാവതിയില്‍ തോറ്റു. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുനെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു. 30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്പുര്‍.

ബിജെപിയുടെ ശക്തി കേന്ദ്രമായ അമരാവതിയില്‍ കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിയുടെ സന്ദീപ് ജോഷിയെ കോണ്‍ഗ്രസിന്റെ അഭിജിത് വന്‍ജാരിയാണ് പരാജയപ്പെടുത്തിയത്. മുന്‍ നാഗ്പുര്‍ മേയറായ സന്ദീപ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുത്തയാളാണ്. ഫഡ്‌നാവിസിനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും ഏറെ സ്വാധിനമുള്ള സ്ഥലത്തെ പരാജയം ബിജെപിക്ക് കനത്ത തിരിച്ചടിയാണ്.

Next Story

RELATED STORIES

Share it