Sub Lead

കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിച്ചത് ഏഴു കോടി തീര്‍ത്ഥാടകര്‍; ഇക്കുറി കൂടുതല്‍ പേരെത്തും

ഒരു രാജ്യത്തിനും നിയന്ത്രണമുണ്ടാകില്ല. എല്ലാ പൗരന്മാര്‍ക്കും ഉംറക്ക് അനുമതി നല്‍കും.

കഴിഞ്ഞ സീസണില്‍ ഉംറ നിര്‍വഹിച്ചത് ഏഴു കോടി തീര്‍ത്ഥാടകര്‍; ഇക്കുറി കൂടുതല്‍ പേരെത്തും
X

റിയാദ്: കഴിഞ്ഞ വര്‍ഷം ഏഴു കോടി തീര്‍ത്ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് വിതരണം ചെയ്‌തെന്നും ഈ വര്‍ഷം അതിലും കൂടുതല്‍ പേര്‍ ഉംറക്കെത്തുമെന്നും ഹജ്ജ ഉംറ മന്ത്രാലയം വക്താവ് ഹിശാം സഈദ് അറിയിച്ചു. ഒരു രാജ്യത്തിനും നിയന്ത്രണമുണ്ടാകില്ല. എല്ലാ പൗരന്മാര്‍ക്കും ഉംറക്ക് അനുമതി നല്‍കും.

അതേസമയം, ഈ വര്‍ഷത്തെ ഉംറ സീസണ് ഇന്നു തുടക്കമായി. ഉംറക്ക് അനുമതി നല്‍കുന്ന നടപടികള്‍ക്കും തുടക്കമായി. സൗദിയിലേക്ക് വരാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വഴി ഉംറക്ക് അപേക്ഷിക്കാമെന്ന് ഹിശാം സഈദ് അറിയിച്ചു.

വിദേശത്ത് നിന്നെത്തിയ ഈ സീസണിലെ ആദ്യ ഉംറ സംഘത്തെ ഇരുഹറംകാര്യ വിഭാഗം മസ്ജിദുല്‍ ഹറാമില്‍ സ്വീകരിച്ചു. ഇന്ന് ശനിയാഴ്ച മുതലാണ് ഈ വര്‍ഷത്തെ ഉംറ സീസണ്‍ ആരംഭിച്ചത്. മസ്ജിദുല്‍ ഹറാമും പരിസരവും ഉംറക്കാരെ സ്വീകരിക്കാന്‍ പൂര്‍ണ സജ്ജമാണെന്ന്

ഹറം കാര്യ വിഭാഗം അറിയിച്ചു. മത്വാഫിന്റെ മുറ്റവും ഗ്രൗണ്ട് ഫ്‌ളോറും ഉംറക്കാര്‍ക്ക് മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. ഉംറക്കാരല്ലാത്ത ത്വവാഫ് ചെയ്യുന്നവര്‍ക്ക് ഒന്നാം നിലയും കിംഗ് ഫഹദ്, കിംഗ് അബ്ദുല്ല ഭാഗവുമാണ് തീരുമാനിച്ചിരിക്കുന്നത്. പള്ളിയുടെ മുറ്റം നിസ്‌കരിക്കുന്നവര്‍ക്ക് മാത്രമാണ്. കിംഗ്ഫഹദ്, ബാബുസ്സലാം, ബാബുഅജ്‌യാദ് എന്നീ പ്രധാന വാതിലുകള്‍ വഴിയാണ് ഉംറക്കാര്‍ പ്രവേശിക്കേണ്ടത്.

Next Story

RELATED STORIES

Share it