Sub Lead

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാതായി

പത്തനംതിട്ടയില്‍ പതിനേഴുകാരിയെ കാണാതായി
X

പത്തനംതിട്ട: വെണ്ണിക്കുളത്ത് പതിനേഴുകാരിയെ കാണാനില്ലെന്ന് പരാതി. മധ്യപ്രദേശ് സ്വദേശി ഗംഗാറാം റാവത്തിന്റെ മകളായ റോഷ്ണി റാവത്തിനെയാണ് കാണാതായത്. വര്‍ഷങ്ങളായി ഗംഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം. ഹിന്ദി, മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കും. വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. കാണാതാകുമ്പോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് ശരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it