Sub Lead

പ്രാര്‍ഥനയുടെ മറവില്‍ കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു; പാസ്റ്ററെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി

തിരുവനന്തപുരം ബാലരാമപുരം സ്വദേശി മടവൂര്‍പാറ സ്വദേശി ജോസ് പ്രകാശിനാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2016ല്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാനെന്ന പേരിലാണ് പ്രതി ജോസ് പ്രകാശ് മലപ്പുറത്ത് എത്തിയത്. മഞ്ചേരി പുല്ലൂരുളള വീട്ടില്‍ വച്ചും പെരിന്തല്‍മണ്ണയിലെ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ വച്ചുമാണ് 13ഉം 12ഉം വയസ്സുളള പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും പാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയത്.

പ്രാര്‍ഥനയുടെ മറവില്‍ കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചു; പാസ്റ്ററെ മരണം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി
X

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രാര്‍ഥനയുടെ മറവില്‍ ലൈംഗീക പീഡനം നടത്തിയ പാസ്റ്റര്‍ക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ചു. തിരുവനന്തപുരം ബാലരാമപുരം സ്വദേശി മടവൂര്‍പാറ സ്വദേശി ജോസ് പ്രകാശിനാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

2016ല്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കാനെന്ന പേരിലാണ് പ്രതി ജോസ് പ്രകാശ് മലപ്പുറത്ത് എത്തിയത്. മഞ്ചേരി പുല്ലൂരുളള വീട്ടില്‍ വച്ചും പെരിന്തല്‍മണ്ണയിലെ കുടുംബ സുഹൃത്തിന്റെ വീട്ടില്‍ വച്ചുമാണ് 13ഉം 12ഉം വയസ്സുളള പെണ്‍കുട്ടിയേയും ആണ്‍കുട്ടിയേയും പാസ്റ്റര്‍ പീഡനത്തിന് ഇരയാക്കിയത്. കുട്ടികളുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാമെന്നും അറിയിച്ച് തനിയെ മുറിയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം.

കാലങ്ങളായി ചങ്ങനാശേരില്‍ പാസ്റ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രതി. പ്രതിക്ക് മരണം വരെ ജീവപര്യന്തം തടവാണ് മഞ്ചേരി പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി അധിക തടവും അനുഭവിക്കണം. രണ്ടു ലക്ഷം രൂപ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കും 50,000 രൂപ ആണ്‍കുട്ടിക്കും നല്‍കണമെന്നും മഞ്ചേരി പോക്‌സോ കോടതി ജഡ്ജി പി ടി പ്രകാശന്‍ വിധിച്ചു. മഞ്ചേരി സിഐയായിരുന്ന സണ്ണി ചക്കോയാണ് കേസന്വേഷണം പൂര്‍ത്തിയാക്കിയത്.

Next Story

RELATED STORIES

Share it