Sub Lead

വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ ലൈംഗികാതിക്രമമെന്ന പരാതി; സിപിഐ നേതാവിനെതിരേ അന്വേഷണം

വനിതാ പ്രവര്‍ത്തകയ്‌ക്കെതിരേ ലൈംഗികാതിക്രമമെന്ന പരാതി; സിപിഐ നേതാവിനെതിരേ അന്വേഷണം
X

ഇടുക്കി: വനിതാ പ്രവര്‍ത്തക നല്‍കിയ ലൈംഗികാതിക്രമ പരാതിയിന്‍മേല്‍ സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തിനെതിരേ പാര്‍ട്ടി നിയോഗിച്ച കമ്മീഷന്‍ അന്വേഷണം തുടങ്ങി. സിപിഐ നെടുങ്കണ്ടം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ വച്ച് സംസ്ഥാന കൗണ്‍സില്‍ അംഗമായ നേതാവ് കയറിപ്പിടിച്ചെന്നാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശിയും മഹിളാ സംഘം നേതാവുമായ വീട്ടമ്മ പരാതി നല്‍കിയത്. ഈ മാസം 25നകം മൂന്നംഗ അന്വേഷണ കമ്മീഷന്‍ സംസ്ഥാന കൗണ്‍സിലിന് റിപോര്‍ട്ട് നല്‍കും. നേരത്തേ ഫോണിലൂടെയും ഇദ്ദേഹം ലൈംഗീക ചുവയോടെ സംസാരിച്ചിട്ടുണ്ടെന്നും സംസ്ഥാന കൗണ്‍സിലിനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയ പരാതിയില്‍ ആരോപിക്കുന്നുണ്ട്. ഫോണ്‍ വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പ് ഉള്‍പ്പെടെ പരാതിക്കൊപ്പം നല്‍കിയതായാണു വിവരം.

നേരത്തേ, ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാവാത്തതിനാലാണ് വീട്ടമ്മ സംസ്ഥാന നേതൃത്വത്തെ സമീപിച്ചത്. സംസ്ഥാന കൗണ്‍സില്‍ നിയോഗിച്ച കമ്മീഷന്‍ പരാതിക്കാരിയില്‍ നിന്നും ആരോപണവിധേയനില്‍ നിന്നും മൊഴിയെടുത്തു. നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളുടെയും മൊഴിയെടുക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പും സമാന പരാതിയില്‍ നടപടി നേരിട്ടയാളാണ് ആരോപണവിധേയനായ നേതാവ് എന്നാണു പുറത്തുവരുന്ന വിവരം. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു നീതി ലഭിച്ചില്ലെങ്കില്‍ പോലിസിന് പരാതി നല്‍കാനാണു വീട്ടമ്മയുടെ നീക്കം.

Sexual harassment complaint; Inquiry against CPI leader




Next Story

RELATED STORIES

Share it