- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ത്ഥികളോട് ലൈംഗിക അതിക്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ പോക്‌സോ കേസ്
കുറ്റിയാട്ടൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരേയാണ് കേസെടുത്തത്.

കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ചൂഷണം ചെയ്ത സിപിഎം പ്രാദേശിക നേതാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പോലിസ് കേസെടുത്തു. കുറ്റിയാട്ടൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പ്രശാന്തനെതിരേയാണ് കേസെടുത്തത്. പോലിസ് കേസെടുത്തതിന് പിന്നാലെ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.
രണ്ടര മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തുകയും ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥിയോട് ലൈംഗീക ചുവയോടെ സംസാരിക്കാന്‍ തുടങ്ങിയതോടെ, കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി. അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. രണ്ടാഴ്ചകള്‍ക്ക് ശേഷം പ്രദേശത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും ഇയാള്‍ സമാനമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. പ്രശാന്തന്റെ അതിക്രമങ്ങള്‍ അറിഞ്ഞ നാട്ടുകാരനാണ് ചൈല്‍ഡ് ലൈനിനെ ബന്ധപ്പെട്ട് വിവരം അറിയിച്ചത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് ദിവസം മുമ്പ് മയ്യില്‍ പോലിസ് ഇയാള്‍ക്കെതിരേ പോക്‌സോ കേസ് എടുത്തത്. ഇതോടെ പ്രശാന്തന്‍ ഒളിവില്‍ പോയി. ഭാര്യയും രണ്ട് പെണ്‍കുട്ടികളുമുള്ള പ്രശാന്തന്‍ നിര്‍മ്മാണതൊഴിലാളിയാണ്. പോക്‌സോ കേസിന്റെ പശ്ചാത്തലത്തില്‍ ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം അറിയിച്ചു.
RELATED STORIES
സാദിഖ് നടുത്തൊടിയെ നെഞ്ചിലേറ്റി നിലമ്പൂര്‍; ആവേശക്കടലായ് റോഡ് ഷോ
16 Jun 2025 2:28 PM GMTഇറാന്റെ പ്രത്യാക്രമണം: മിസൈല്‍ പ്രതിരോധത്തിലുള്ള ആത്മവിശ്വാസം...
16 Jun 2025 2:24 PM GMTവിലക്കയറ്റത്തില്‍ കേരളം മുന്നിലെത്തിയത് ഇടതു സര്‍ക്കാരിന്റെ ഭരണ...
16 Jun 2025 1:46 PM GMTഹജ്ജ് 2026: പ്രാഥമിക നടപടികള്‍ ആരംഭിച്ചു
16 Jun 2025 1:43 PM GMTബംഗ്ലാദേശിലേക്ക് തള്ളിവിട്ട ബംഗാള്‍ സ്വദേശികളെ പോലിസ് തിരികെ...
16 Jun 2025 1:37 PM GMTഎയര്‍ എന്ത്യ വിമാനാപകടം; വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടുവരുന്ന വീഡിയോ...
16 Jun 2025 1:28 PM GMT