- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍ സ്‌കറിയയുടേതെന്നു വിമര്‍ശിച്ചാണ് ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ച് ഹരജി പരിഗണിച്ചത്.
കുന്നത്ത് നാട് എംഎല്‍എ പി വി ശ്രീനിജന്റെ പരാതിയില്‍ എളമക്കര പോലിസാണ് ഷാജനെതിരേ കേസെടുത്തത്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ കോടതിയും ഷാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് തടയണമെന്ന ആവശ്യവുമായി ഷാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. അറസ്റ്റ് തടയാന്‍ ഉത്തരവിടാത്ത കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് പറഞ്ഞ ഹൈക്കോടതി ഷാജന്റെ മാധ്യമ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി. പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരേ ചിത്രീകരിച്ച വീഡിയോ ഉള്‍പ്പെടെ പരിശോധിച്ചതിനു ശേഷമേ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി.
RELATED STORIES
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
17 Jun 2025 5:10 PM GMTയുഎസും യൂറോപ്പും ഇസ്രായേലിനെ പിന്തുണച്ചാല്‍ സംഘര്‍ഷം വ്യാപിക്കും:...
17 Jun 2025 5:03 PM GMTകണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
17 Jun 2025 4:51 PM GMTപാരീസിലേക്കുള്ള വിമാനം റദ്ദാക്കി എയര്‍ ഇന്ത്യ; രണ്ട് ദിവസമായി തകരാര്‍...
17 Jun 2025 4:40 PM GMTഇസ്രായേലിലെ കുപ്രസിദ്ധമായ വീസ്മാന് ഇന്‍സ്റ്റിറ്റ്യൂട്ട് തകര്‍ത്ത്...
17 Jun 2025 4:31 PM GMTനെതന്യാഹുവിന്റെ കോലം കത്തിച്ച് കലാശക്കൊട്ട് (VIDEO)
17 Jun 2025 4:01 PM GMT