Sub Lead

വീടിന്റെ വരാന്തയില്‍ ഇരുന്ന മുസ്‌ലിം യുവാവിനെ കോടാലി കൊണ്ട് വെട്ടി ഹിന്ദുത്വന്‍; ''ഗ്രാമത്തിലെ 26 പേരെ ഞാന്‍ കൊല്ലും'' (വീഡിയോ)

വീടിന്റെ വരാന്തയില്‍ ഇരുന്ന മുസ്‌ലിം യുവാവിനെ കോടാലി കൊണ്ട് വെട്ടി ഹിന്ദുത്വന്‍; ഗ്രാമത്തിലെ 26 പേരെ ഞാന്‍ കൊല്ലും (വീഡിയോ)
X

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ശാംലിയില്‍ മുസ്‌ലിം യുവാവിനെ ഹിന്ദുത്വന്‍ കോടാലി കൊണ്ടു വെട്ടി പരിക്കേല്‍പ്പിച്ചു. കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ആക്രമണത്തിന് പകരമായി ഗ്രാമത്തിലെ 26 പേരെ കൊല്ലുമെന്ന് പറഞ്ഞാണ് ടോഡ ഗ്രാമത്തിലെ ഗോവിന്ദ് എന്നയാള്‍ കോടാലിയുമായി എത്തിയത്. തുടര്‍ന്ന് സ്വന്തം വീട്ടിലെ വരാന്തയില്‍ ഇരിക്കുകയായിരുന്ന സര്‍ഫറാസ് എന്ന മുസ്‌ലിം യുവാവിനെ ഇയാള്‍ കോടാലി കൊണ്ട് വെട്ടി.

മുഖത്തും കഴുത്തിലും തോളിലും നിരവധി തവണ വെട്ടേറ്റ സര്‍ഫറാസ് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വെട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അക്രമി സ്ഥലം വിട്ടു. ഇയാള്‍ കോടാലിയുമായി മറ്റു മുസ്‌ലിം വീട്ടുകളിലേക്കും പോയി.സര്‍ഫറാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവിന്ദ് പ്രദേശത്ത് കറങ്ങിനടക്കുകയാണെന്നും സംരക്ഷണം വേണമെന്നും പ്രദേശവാസികള്‍ പോലിസിനോട് ആവശ്യപ്പെട്ടു. പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it