- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷര്‍ജീല്‍ ഇമാം: അനീതിയുടെ 600 തടങ്കല്‍ ദിനങ്ങള്‍
'ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഭരണഘടനയുടെയും ചരിത്രം പഠിക്കാന്‍ നിങ്ങള്‍ യുവ മനസ്സുകളോട് പറയണം, അപ്പോള്‍ മാത്രമേ സിസ്റ്റത്തിലെ അന്തര്‍ലീനമായ അനീതി അവര്‍ തിരിച്ചറിയുകയുള്ളൂ'- ഷര്‍ജീല്‍ അനുജനോട് പറഞ്ഞു.
സ്വന്തം പ്രതിനിധി
ന്യൂഡല്‍ഹി: ജെഎന്‍യു ഗവേഷകവിദ്യാര്ഥിയും യുവ ചരിത്രകാരനുമായ ഷര്‍ജീല്‍ ഇമാമിനെ ബിജെപി ഭരണകൂടം കള്ളക്കേസുകളില്‍കുടുക്കി അറസ്റ്റ് ചെയ്ത് തുറങ്കിലടച്ചിട്ട് ഇന്നേക്ക് അനീതിയുടെ 600 ദിനങ്ങള്‍ പിന്നിട്ടു. അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ശരിയായ ചിന്താഗതിക്കാരായ വ്യക്തികളും ഷര്‍ജീലിന്റെ തടവിനെക്കുറിച്ചും തടവറയിലെ ദുരിതദിനങ്ങളെക്കുറിച്ചും വേവലാതിപ്പെടുമ്പോള്‍ അടിയന്തിരമായി ചെയ്യേണ്ട 'വ്യവസ്ഥാപിതമായ മാറ്റത്തെ'ക്കുറിച്ചുള്ള സ്വപ്നങ്ങളിലാണ് ഷര്‍ജീല്‍ ഇമാമെന്ന യുവ പോരാളി. ദിവസങ്ങള്‍ക്കു മുമ്പ് ഷര്‍ജീല്‍ ഇമാം തന്റെ ഇളയ സഹോദരന് മുസ്സമ്മില് ഇമാമുമായി ഒരു വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. തന്നെക്കുറിച്ചും താന്‍ കടന്നുപോവുന്ന വേദനയേറിയ ദിനങ്ങളെക്കുറിച്ചും ഷര്‍ജീല്‍ സംസാരിക്കുമെന്നായിരുന്നു മുസ്സമ്മിലിന്റെ കണക്ക്കൂട്ടല്‍.
എന്നാല്‍, തന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്ന മറ്റൊരു വിഷയത്തെക്കുറിച്ചായിരുന്നു ഷര്‍ജീലിന് സഹോദരനോട് പറയാനുണ്ടായിരുന്നത്. 'ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഭരണഘടനയുടെയും ചരിത്രം പഠിക്കാന്‍ നിങ്ങള്‍ യുവ മനസ്സുകളോട് പറയണം, അപ്പോള്‍ മാത്രമേ സിസ്റ്റത്തിലെ അന്തര്‍ലീനമായ അനീതി അവര്‍ തിരിച്ചറിയുകയുള്ളൂ'- ഷര്‍ജീല്‍ അനുജനോട് പറഞ്ഞു.
സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്ന ഷര്‍ജീലിനെ 2020 ജനുവരി അവസാന വാരത്തില്‍, ബിഹാറിലെ ജഹനാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ (UAPA) വകുപ്പുകള്‍ പ്രകാരമാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നത്.
ചെറുപ്രായത്തില്‍ ഇത്രയും കാലം ജയിലില്‍ കഴിഞ്ഞാല്‍, മാംസവും രക്തവും കൊണ്ട് നിര്‍മ്മിച്ച ഏതൊരു സാധാരണക്കാരനും തകര്‍ന്നുപോകുമായിരുന്നു. എന്നാല്‍ ഷര്‍ജീല്‍ ഒരു അപവാദമായാണ് കാണപ്പെട്ടത്.അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ കഷ്ടപ്പാടുകളേക്കാള്‍ മുകളിലല്ല വ്യക്തികളുടെ വേദനയും കഷ്ടപ്പാടുകളും. പുതിയ ആശയങ്ങളോടുള്ള അവന്റെ അഭിവാഞ്ജയും ഒരു സമൂഹം ഉണ്ടാക്കാനുള്ള അവന്റെ സ്വപ്നവും എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ അവനെ പ്രചോദിപ്പിച്ചു. ജയിലില്‍, അവന് ആവേശത്തോടെ പുസ്തകങ്ങള്‍ വായിക്കുകയാണ്.-സഹോദരന് മുസമ്മില്‍ പറഞ്ഞു.
എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍, 'കൊള്ളാം' എന്നായിരുന്നു ഇളയ സഹോദരനോടുള്ള ഷര്‍ജീലിന്റെ ഹ്രസ്വമായ പ്രതികരണം. നിലവില്‍ ഡല്‍ഹിയിലെ കീഴ് കോടതികളില്‍ മൂന്ന് കേസുകളില്‍ വിചാരണ പുരോഗമിക്കുന്നുണ്ട്. ഒന്ന് അലഹബാദ് ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. അടുത്ത മാസം ഒക്ടോബര്‍ 10 ന് അദ്ദേഹത്തിന്റെ ജാമ്യം സംബന്ധിച്ച് കോടതി സുപ്രധാന തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
യുഎപിഎയിലെ കര്‍ശനമായ വ്യവസ്ഥകളെക്കുറിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുഎപിഎ. അത് നിയമവ്യവസ്ഥയുടെ ആത്മാവിനെ മുറിപ്പെടുത്തുന്നതാണെന്ന് നിയമവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ അത്തരമൊരു നിയമമാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഇടംകണ്ടെത്തുന്നത്.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT