Sub Lead

''ജൂതന്‍മാര്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു; ക്ഷമ നശിച്ചു തുടങ്ങി'': ഹിസ്ബുല്ല

ജൂതന്‍മാര്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു; ക്ഷമ നശിച്ചു തുടങ്ങി: ഹിസ്ബുല്ല
X

ബെയ്‌റൂത്ത്: ലബ്‌നാന്‍ സര്‍ക്കാരുമായി ഒപ്പിട്ട വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ നിരന്തരം ലംഘിക്കുന്നതായി ഹിസ്ബുല്ല. നവംബര്‍ 26ന് ഒപ്പിട്ട കരാര്‍ പ്രകാരം രണ്ടു മാസത്തിനുള്ളില്‍ ഇസ്രായേലി സൈന്യം തെക്കന്‍ ലബ്‌നാന്‍ വിടണമെങ്കിലും അതിക്രമങ്ങള്‍ തുടരുകയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇസ്രായേലിന്റെ ഉദ്ദേശ്യമെങ്കില്‍ പ്രതിരോധം ആരംഭിക്കുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം കാസിം പറഞ്ഞു.

2024 ഒക്ടോബര്‍ ഒന്നിന് തുടങ്ങിയ ഇസ്രായേല്‍ അധിനിവേശത്തെ ഹിസ്ബുല്ല ശക്തമായി പ്രതിരോധിച്ചു. അതുകൊണ്ടാണ് അവര്‍ വെടിനിര്‍ത്തല്‍ യാചിച്ചു നടന്നത്. ലബ്‌നാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചതു പ്രകാരമാണ് ഹിസ്ബുല്ല വെടിനിര്‍ത്തലിന് സമ്മതിച്ചത്. പ്രതിരോധമില്ലാതെ ലബ്‌നാനിന് നിലനില്‍ക്കാനാവില്ല. എപ്പോള്‍ പ്രതിരോധം തുടങ്ങണം, എന്തൊക്കെ ആയുധങ്ങള്‍ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങള്‍ നേതൃത്വം തീരുമാനിക്കും. ശത്രുവിനെ ആക്രമിക്കാനുള്ള ഏറ്റവും ഉചിതമായ സമയം വരെ ക്ഷമിക്കണം.

1982ല്‍ ഇസ്രായേല്‍ സൈന്യം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബെയ്‌റൂത്തില്‍ എത്തി. പതിനെട്ടു വര്‍ഷം പോരാടിയിട്ടാണ് അവരെ പുറത്താക്കാന്‍ കഴിഞ്ഞത്. എന്നാല്‍, 2024ല്‍ 72,000 ഇസ്രായേലി സൈനികര്‍ക്ക് ലിത്വാനി നദിയുടെ സമീപത്തുപോലും എത്താന്‍ സാധിച്ചില്ല. തെക്കന്‍ ലബ്‌നാന്‍ അതിര്‍ത്തിയില്‍ അല്‍പ്പദൂരം മാത്രമാണ് അവര്‍ക്ക് മുന്നേറാന്‍ കഴിഞ്ഞത്. അതിന് നൂറിനു മുകളില്‍ സൈനികരെ കൊലയ്ക്കു കൊടുക്കേണ്ടി വന്നു. അധിനിവേശത്തില്‍ ലബ്‌നാന് വലിയ ഭൗതിക നാശമുണ്ടായി. ഈ ത്യാഗങ്ങള്‍ രാജ്യത്തിന്റെ അന്തസ് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തത്. ലബ്‌നാനില്‍ നിന്ന് ഓടിപ്പോയ ഇസ്രായേല്‍ സൈന്യം ഇപ്പോള്‍ സിറിയയുടെ ഭൂമി കൈയ്യേറുകയാണ്. ഇനി സിറിയക്കാരും പ്രതിരോധം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it