- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിളയോടി ശിവന്‍കുട്ടിയുടെ അറസ്റ്റ് അന്യായം; നിരുപാധികം വിട്ടയക്കുക: മനുഷ്യാവകാശ ഏകോപന സമിതി
പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് ഭീഷണി സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്ന മാഫിയകളെ സംരക്ഷിക്കുന്ന നയമാണ് കുറേക്കാലമായി പാലക്കാട് ജില്ലയിലെ നിയമപാലകര്‍ ചെയ്തുവരുന്നത്. ഇതിനെതിരേ ജനങ്ങളെ സംഘടിപ്പിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുന്നവരില്‍ മുന്‍നിരയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനാണ് വിളയോടി ശിവന്‍കുട്ടി.
കോഴിക്കോട്: പോലിസ് അന്യായമായി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ ഏകോപന സമിതി (എന്‍സി എച്ച്ആര്‍ഒ)സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടിയെ നിരുപാധികം വിട്ടയക്കണമെന്ന് എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ ശിവരാജന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം ആത്മഹത്യയാക്കി പോലിസ് മാറ്റിയിരുന്നു.
ഇതിനെതിരേ കഴിഞ്ഞദിവസം ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ശിവന്‍കുട്ടി പോലിസിനെതിരേ അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദുരൂഹ മരണങ്ങളും അസ്വാഭാവിക മരണങ്ങളും നടക്കുന്ന ജില്ലയായി പാലക്കാട് മാറിയിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ശിവരാജന്റെ ദുരൂഹ മരണം. കൃത്യമായി അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനു പകരം ഇത്തരം മരണങ്ങള്‍ എല്ലാം ആത്മഹത്യ ആക്കുന്നതില്‍ പാലക്കാട് ജില്ലയിലെ പോലിസ് മല്‍സരിച്ചു കൊണ്ടിരിക്കുകയാണ്.
പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തിന് ഭീഷണി സൃഷ്ടിക്കുകയും കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്ന മാഫിയകളെ സംരക്ഷിക്കുന്ന നയമാണ് കുറേക്കാലമായി പാലക്കാട് ജില്ലയിലെ നിയമപാലകര്‍ ചെയ്തുവരുന്നത്. ഇതിനെതിരേ ജനങ്ങളെ സംഘടിപ്പിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്യുന്നവരില്‍ മുന്‍നിരയിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനാണ് വിളയോടി ശിവന്‍കുട്ടി.
കഴിഞ്ഞ ദിവസം യാത്രാമധ്യേ ശിവന്‍ കുട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ പോലിസ് ശ്രമിച്ചിരുന്നു. എന്നാല്‍ നിയമ വിധേയമായ നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റിനു വിധേയമാവില്ലെന്നു ശഠിച്ച അദ്ദേഹത്തെ എഎസ്പിയുടെ നിര്‍ദേശപ്രകാരമെന്നു പറഞ്ഞ് ഇന്നു വീട്ടിലെത്തി പോലിസ് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പോലിസിന്റെ അതിക്രമങ്ങള്‍ക്കും കൃത്യവിലോപങ്ങള്‍ക്കുമെതിരേ ശക്തമായി പ്രതികരിക്കുന്നതിന്റെ പകപോക്കലാണ് ഇപ്പോഴത്തെ അറസ്റ്റ്.
കൊല്ലങ്കോട് സമ്പത്ത് കുമാര്‍ വധക്കേസിലെ പ്രതികൂടിയായ കൊല്ലങ്കോട് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എ വിപിന്‍ദാസ് ആണ് പരാതിക്കാരന്‍ എന്നതും ഇത് കെട്ടിച്ചമച്ചതും പകപോക്കല്‍ നടപടിയും ആണെന്നതിനു തെളിവാണ്. മനുഷ്യാവകാശ പ്രവര്‍ത്തകനായ ശിവന്‍ കുട്ടി പോലിസ് ഉദ്യോഗസ്ഥനെ ജാത്യാധിക്ഷേപം നടത്തിയെന്ന കുറ്റാരോപണം പ്രഥമദൃഷ്ട്യാ തന്നെ അപഹാസ്യമാണെന്നും വ്യക്തമാണ്.
ഇതില്‍ എന്‍സിഎച്ച്ആര്‍ഒ ശക്തമായി പ്രതിഷേധിക്കുന്നു. ഇത്തരം പോലിസ് അതിക്രമങ്ങള്‍ക്കെതിരേ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണം.
അധികാരത്തിന്റെ തിണ്ണബലം കാട്ടി ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും ജനങ്ങളെ ഭയപ്പെടുത്താനുമുള്ള ശ്രമമാണ് പോലിസിന്റേതെന്നും എന്‍സിഎച്ച്ആര്‍ഒ കുറ്റപ്പെടുത്തി. യോഗത്തില്‍ ദേശീയ സെക്രട്ടറി റെനി ഐലിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ അബ്ദുസ്സമദ്, സംസ്ഥാന സെക്രട്ടറി എ എം ഷാനവാസ്, സംസ്ഥാന ട്രഷറര്‍ കെ പി ഒ റഹ്മത്തുല്ലാ , ദേശീയ ട്രഷറര്‍ എം കെ ശറഫുദ്ദീന്‍ സംസാരിച്ചു.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്മല ദുരന്തം: രണ്ട് ടൗണ്ഷിപ്പുകള് ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT