Sub Lead

പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികളെ അനുവദിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ഉടനടി സര്‍ക്കാരില്‍നിന്നുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികളെ അനുവദിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍
X

കോഴിക്കോട്: കൊവിഡ് രണ്ടാം തരംഗം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ പറഞ്ഞു.

വിവിധ ഘട്ടങ്ങളായി ഇളവുകള്‍ പ്രഖ്യാപിക്കുമ്പോള്‍ അതില്‍ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്തി ഈ വിഷയത്തെ സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നേരത്തെ എല്ലാ മതസംഘടനാ നേതാക്കളും ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പള്ളികളില്‍ ആരാധനകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ ഉടനടി സര്‍ക്കാരില്‍നിന്നുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട്

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (പ്രസിഡന്റ്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ)

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍ (ജനറല്‍ സെക്രട്ടറി, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ)

കെ എം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവി (പ്രസിഡന്റ്, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ )

എം ഐ അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

ടി പി അബ്ദുല്ലക്കോയ മദനി (പ്രസിഡന്റ്, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍)

കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി (പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത് ഫെഡറേഷന്‍)

കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ (വൈസ് പ്രസിഡന്റ്, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)

വി എച്ച് അലിയാര്‍ ഖാസിമി (ജനറല്‍ സെക്രട്ടറി, ജംഇയ്യതുല്‍ ഉലമാ ഹിന്ദ് കേരള)

സി പി ഉമ്മര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി, കെഎന്‍എം മര്‍കസുദ്ദഅ്‌വ)

Next Story

RELATED STORIES

Share it