Sub Lead

കുട്ടികളുടെ മുന്നില്‍ നഗ്നശരീരം കാണിക്കുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി

കുട്ടികളുടെ മുന്നില്‍ നഗ്നശരീരം കാണിക്കുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി
X

കൊച്ചി: കുട്ടികളുടെ മുന്നില്‍ നഗ്നശരീരം പ്രദര്‍ശിപ്പിക്കുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി. വാതിലടക്കാതെ കുട്ടിയുടെ മുന്നില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന കേസ് റദ്ദാക്കണമെന്ന ഹരജി തള്ളിയാണ് നിരീക്ഷണം. കുട്ടിയുടെ മാതാവും പ്രതിയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് കുട്ടി കയറി വന്നുവെന്ന് പോലിസ് വാദിച്ചു. തുടര്‍ന്ന് കുട്ടി പ്രതിയെ ചോദ്യം ചെയ്തു. ഇതോടെ പ്രതി കുട്ടിയെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്.

തനിക്കെതിരായ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് പ്രതി വാദിച്ചു. എന്നാല്‍, ഒരാള്‍ കുട്ടിക്കു മുന്നില്‍ തന്റെ നഗ്‌നശരീരം കാണിക്കുന്നത് ലൈംഗികാതിക്രമം ആണെന്നു കോടതി നിരീക്ഷിച്ചു. വാതില്‍ പൂട്ടാതിരുന്നതു കൊണ്ട് കുട്ടി അകത്തേക്ക് വരികയും അവിടെ നടന്ന കാര്യങ്ങള്‍ കാണുകയും ചെയ്തു. അതുകൊണ്ടു തന്നെ പോക്‌സോ നിയമത്തിലെ പല വകുപ്പുകളും ഇതില്‍ നിലനില്‍ക്കും. കുട്ടിയെ ഹരജിക്കാരന്‍ തല്ലിയെന്നും ആരോപണമുണ്ട്. ഇത് കുട്ടിയുടെ മാതാവ് തടഞ്ഞില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it