- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദീഖ് കാപ്പന്റെ ജയില്‍വാസം യുഎപിഎയുടെയും ലംഘനം: ഇ ടി
രോഗാവസ്ഥയില്‍ ആശുപത്രിയിലാക്കിയ സമയത്ത് ഏറെ ശ്രമിച്ചിട്ടും ഭാര്യക്ക് ഒന്ന് കാണാനുള്ള അനുമതി ലഭിച്ചില്ല. ഭരണഘടന പൗരന് അനുവദിക്കുന്ന എല്ലാവിധ അവകാശങ്ങളും കാപ്പന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടെന്നും പൊതുസമൂഹം ഗൗരവത്തോടെ രംഗത്തിറങ്ങണമെന്നും ഇ ടി ആവശ്യപ്പെട്ടു.

സിദ്ദീഖ് കാപ്പന്റെ അന്യായ തടങ്കലിന് ഒരു വര്‍ഷം തികഞ്ഞ സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച 'അനീതിയിലാണ്ട്' സിഗ്‌നേച്ചര്
മലപ്പുറം: യുഎപിഎ നിയമംതന്നെ കിരാതമാണെന്നിരിക്കെ അത് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍പ്പറത്തിയാണ് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് ജയിലില്‍ അടച്ചിട്ടിരിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി.
രോഗാവസ്ഥയില്‍ ആശുപത്രിയിലാക്കിയ സമയത്ത് ഏറെ ശ്രമിച്ചിട്ടും ഭാര്യക്ക് ഒന്ന് കാണാനുള്ള അനുമതി ലഭിച്ചില്ല. ഭരണഘടന പൗരന് അനുവദിക്കുന്ന എല്ലാവിധ അവകാശങ്ങളും കാപ്പന്റെ കാര്യത്തില്‍ ലംഘിക്കപ്പെട്ടെന്നും പൊതുസമൂഹം ഗൗരവത്തോടെ രംഗത്തിറങ്ങണമെന്നും ഇ ടി ആവശ്യപ്പെട്ടു.
കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി മലപ്പുറം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച 'അനീതിയിലാണ്ട്' സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യസംഗമവും സിഗ്‌നേച്ചര്‍ കാംപയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ശംസുദ്ദീന്‍ മുബാറക് അധ്യക്ഷത വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് വി എസ് ജോയ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി പി അനില്‍, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ ബാബുരാജ്, പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ സെക്രട്ടറി കെ പി എം റിയാസ്, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സംസാരിച്ചു. കാംപയിന് യൂനിയന്‍ ജില്ലാ ജോ.സെക്രട്ടറി പി ഷംസീര്‍, നിര്‍വാഹക സമിതി അംഗങ്ങളായ കെ ഷമീര്‍, പി എ അബ്ദുല്‍ ഹയ്യ്, വി പി നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സിദ്ദീഖിന്റെ മകന്‍ മുസമ്മില്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ പങ്കാളികളായി.
RELATED STORIES
ചീഫ് സെക്രട്ടറി നേരിട്ട വര്ണ വിവേചനം ചാതുര്വര്ണ വ്യവസ്ഥയുടെ...
26 March 2025 1:34 PM GMTമസ്ജിദിന് പുറത്ത് ഹനുമാന് ഭജന നടത്തി ഹിന്ദുത്വര്; മസ്ജിദ്...
26 March 2025 1:21 PM GMT''ഈദിന് പായസം വിളമ്പണമെങ്കില് നിങ്ങള് ഗുജിയ കഴിക്കണം'' വിചിത്ര...
26 March 2025 1:00 PM GMTഇഡി ബിജെപിയുടെ വാലായി മാറി: എം വി ഗോവിന്ദന്
26 March 2025 12:08 PM GMTവഖ്ഫ് നിയമഭേദഗതിക്കെതിരെ പറ്റ്നയില് വന് പ്രതിഷേധം സംഘടിപ്പിച്ച്...
26 March 2025 12:04 PM GMTകൊടകര കള്ളപ്പണക്കേസ്: ഇഡി കണ്ടെത്തല് ബിജെപി നേതാക്കള്ക്ക്...
26 March 2025 11:34 AM GMT