- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതംമാറിയതും വിവാഹം കഴിച്ചതും സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങളെല്ലാം നിഷേധിച്ച് വീഡിയോ സന്ദേശവുമായി സിഖ് യുവതി
ശ്രീനഗര്‍: ശ്രീനഗറില്‍ രണ്ടു സിഖ് യുവതികളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതംമാറ്റുകയും മുസ് ലിം യുവാവ് വിവാഹം കഴിക്കുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ നിഷേധിച്ച് വീഡിയോ സന്ദേശവുമായി സിഖ് യുവതി തന്നെ രംഗത്ത്. തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ് ലാം സ്വീകരിച്ചതെന്നും ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മുസ് ലിമിനെ വിവാഹം കഴിച്ചതെന്നും 29കാരിയായ യുവതി വീഡിയോയിലൂടെ വ്യക്തമാക്കി. സംഭവത്തിന്റെ മറവില്‍ സിഖ് യുവതിയെ നിര്‍ബന്ധിച്ച് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മതംമാറ്റുകയും വിവാഹം കഴിക്കുകയും ചെയ്തതായി സിഖ് ഗ്രൂപ്പുകള്‍ ആരോപിച്ചിരുന്നു. ഇതിനെതിരേ അകാലിദള്‍ നേതാവ് മഞ്ജിന്ദര്‍ സിങ് സിര്‍സയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ശ്രീനഗറില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സിഖ്-മുസ് ലിം പ്രശ്‌നമായി മാറുന്നതിനിടെയാണ് യുവതികളിലൊരാള്‍ തന്നെ സത്യം വെളിപ്പെടുത്തി സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
'താന്‍ കുട്ടിയല്ല. 29 വയസ്സ് പ്രായമുള്ളയാളാണ്. ഏതൊങ്കിലും മതത്തെയോ ന്യൂനപക്ഷങ്ങളെയോ ഇതിലേക്ക് വലിച്ചിഴക്കരുത്. ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയല്ല വിവാഹം കഴിച്ചത്. സുപ്രിം കോടതി അനുവദിച്ച എന്റെ അവകാശങ്ങളെക്കുറിച്ച് എനിക്കറിയാമെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്. 2012ല്‍ തന്നെ ഇസ് ലാം മതം സ്വീകരിച്ചതായും തന്റെ ബാച്ച്‌മേറ്റായ മുസാഫറിനെ 2014ല്‍ കോടതി അനുമതിയോടെയാണ് വിവാഹം കഴിച്ചതെന്നും യുവതി പറഞ്ഞു.
#Sikh girl dismisses claim of being kidnapped forced marriage and conversion by Muslim. pic.twitter.com/S1n027fqQE
— MuslimMirror.com (@MuslimMirror) June 29, 2021
വിഷയവുമായി ബന്ധപ്പെട്ട് ഒരു സിഖ് പ്രതിനിധി സംഘം ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. താഴ്‌വരയിലെ ന്യൂനപക്ഷ സിഖ് പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പെണ്‍കുട്ടികളെ ഉടന്‍ അവരുടെ കുടുംബത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുനല്‍കിയതായും മനിജന്ദര്‍ സിര്‍സ പറഞ്ഞിരുന്നു. അതേസമയം, കശ്മീരിലെ സിഖുകാരും മുസ് ലിംകളും തമ്മിലുള്ള ബന്ധത്തിന് വിള്ളല്‍ വീഴ്ത്താനുള്ള ഏതൊരു നീക്കവും ജമ്മു കശ്മീരിന് നികത്താനാവാത്ത ദോഷം വരുത്തുമെന്നും അന്വേഷിച്ച് നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ശിക്ഷ നല്‍കണമെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തിരുന്നു. ഇസ് ലാമില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് സ്ഥാനമില്ലെന്നും ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനം ഒരാളുടെ ബോധ്യവും തിരഞ്ഞെടുപ്പും ഒരു ബലപ്രയോഗമോ നിര്‍ബന്ധമോ ഇല്ലാതെ ആയിരിക്കണമെന്നും ജമ്മു കശ്മീരിലെ ഗ്രാന്‍ഡ് മുഫ്തി മുഫ്തി നിസാര്‍ ഉല്‍ ഇസ് ലാം പറഞ്ഞിരുന്നു.
Sikh girl dismisses claims of being 'kidnapped, converted and married'
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT