- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈംഗിക പീഡനക്കേസ്: ഗായകന്‍ ആര്‍ കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്
തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ന്യൂയോര്‍ക്കിലെ ഏഴംഗ കോടതി കണ്ടെത്തിയിരുന്നു.

ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ അമേരിക്കന്‍ ഗായകന്‍ ആര്‍ കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്‌റ്റെര്‍ കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് കെല്ലി കുറ്റക്കാരനാണെന്ന് കോടതി വധിച്ചത്.
തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ന്യൂയോര്‍ക്കിലെ ഏഴംഗ കോടതി കണ്ടെത്തിയിരുന്നു. തന്റെ പരിപാടികള്‍ ആസ്വദിക്കാനെത്തിയവരാണ് കെല്ലിയുടെ ഇരകളിലേറെയും. സംഗീതരംഗത്തെ തുടക്കക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് പലരെയും വലയില്‍ വീഴ്ത്തിയത്. പെണ്‍വാണിഭമടക്കം കെല്ലിക്കെതിരേ ചുമത്തിയ ഒമ്പതു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.
സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റു കുറ്റങ്ങള്‍. ആറാഴ്ചയിലേറെ നീണ്ട വിചാരണയില്‍ പരാതിക്കാരായ ഒമ്പത് സ്ത്രീകളും രണ്ടു പുരുഷന്മാരും കെല്ലിക്കെതിരേ മൊഴി നല്‍കി.
കെല്ലിയ്ക്ക് കുറഞ്ഞത് 25 വര്‍ഷമെങ്കിലും ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇയാളെ വെറുതെ വിട്ടാല്‍ പൊതുസമൂഹത്തിന് വിപത്താണ്. നാണം കെട്ട, നീചമായ ഒരിക്കലും പൊറുക്കാനാവാത്ത അപരാധമാണ് കെല്ലി ചെയ്തത്. അതില്‍ അയാള്‍ക്ക് കുറ്റബോധം ലവലേശമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷ 17 വര്‍ഷമായി കുറക്കണമെന്ന് കെല്ലിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്നും പ്രതി ദാക്ഷിണ്യമൊന്നും അര്‍ഹിക്കുന്നില്ലെന്നും ജൂറി നിരീക്ഷിച്ചു.
RELATED STORIES
അന്ധവിശ്വാസവും അനാചാരവും തടയല്‍ ബില്‍; പിന്മാറി സര്‍ക്കാര്‍
24 Jun 2025 11:58 AM GMTജൂലായ് ഒന്ന് മുതല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധിക്കും
24 Jun 2025 11:43 AM GMTവാഹനത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി...
24 Jun 2025 11:28 AM GMTപരപ്പനങ്ങാടിയില്‍ വീട്ടില്‍ വ്യാജ മദ്യനിര്‍മാണം: വാഷും നാടന്‍ ചാരായവും ...
24 Jun 2025 10:50 AM GMTജൂലായ് ഒമ്പതിന്റെ അഖിലേന്ത്യ പണിമുടക്കിന് ഇടതുപക്ഷ പാര്‍ടികളുടെ...
24 Jun 2025 10:46 AM GMTവ്യോമപാത തുറന്ന് ഇസ്രായേല്‍
24 Jun 2025 10:19 AM GMT