Sub Lead

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഡല്‍ഹിയിലും ദേശീയ പൗരത്വ പട്ടിക നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും നിമയമവിരുദ്ധമായ കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസം പരത്വ രജിസ്‌ട്രേഷന്‍ പോലുള്ള സംവിധാനം തലസ്ഥാനത്തും നടപ്പാക്കണെന്നുമാണ് തിവാരിയുടെ ആവശ്യം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ഇത്തരം പട്ടിക നടപ്പാക്കണമെന്ന് നേരത്തേ നിരവധി ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

തലസ്ഥാനത്ത് സ്ഥിതി ഗുരുതരം; ഡല്‍ഹിയിലും ദേശീയ പൗരത്വ പട്ടിക നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
X

ന്യൂഡല്‍ഹി: അസം ദേശീയ പൗരത്വ രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക പുറത്തുവന്നതിന് പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഡല്‍ഹിയിലും ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത്.

തലസ്ഥാനത്തെ സ്ഥിതി അപകടകരമാണെന്നും നിമയമവിരുദ്ധമായ കുടിയേറ്റക്കാരെ കണ്ടെത്താന്‍ അസം പരത്വ രജിസ്‌ട്രേഷന്‍ പോലുള്ള സംവിധാനം തലസ്ഥാനത്തും നടപ്പാക്കണെന്നുമാണ് തിവാരിയുടെ ആവശ്യം. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലും ഇത്തരം പട്ടിക നടപ്പാക്കണമെന്ന് നേരത്തേ നിരവധി ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാവുകയാണ്. അതിനാല്‍ ഇവിടെയും എന്‍ആര്‍സി നടപ്പാക്കേണ്ടതാണ് അത്യാവശ്യമാണ്. ഇവിടെ താമസിക്കുന്ന അനധികൃത കുടിയേറ്റക്കാര്‍ വളരെ വളരെ അപകടകാരികളാണ്. സമയമാകുമ്പോള്‍ ഇവിടെയും എന്‍ആര്‍സി നടപ്പാക്കും' മനോജ് തിവാരി പറഞ്ഞു.

മെയിലും സമാനമായ ആവശ്യം തിവാരി ഉന്നയിച്ചിരുന്നു. അനധികൃതമായി കുടിയേറിയ റോഹിങ്ക്യകളുടെ അക്രമണ ഭീഷണയില്‍ ഡല്‍ഹിയിലെ ജനങ്ങള്‍ കഴിയാന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു അന്ന് തിവാരി പ്ര്‌സ്താവന.

അതേസമയം, തിവാരിയുടെ പ്രസ്താവനയ്‌ക്കെതിരേ മഹിളാ കോണ്‍ഗ്രസ് മുന്നോട്ട് വന്നു. ബിഹാറിലെ കൈമൂറില്‍ ജനിച്ച്, യുപിയിലെ വാരണാസിയില്‍ പഠിച്ച്, മഹാരാഷ്ട്രയിലെ മുംബൈയില്‍ ജോലി ചെയ്ത്, യുപിയിലെ ഗൊരഖ്പൂരില്‍ മല്‍സരിച്ച്, വീണ്ടും ഡല്‍ഹിയില്‍ മല്‍സരിച്ച മനോജ് തിവാരിയാണ് കുടിയേറ്റക്കാരെ ഡല്‍ഹിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു മഹിളാ കോണ്‍ഗ്രസ് ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കളിയാക്കിയത്.

Next Story

RELATED STORIES

Share it