- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇസ്രായേല്‍ ആക്രമണത്തില്‍ ആറ് ഫലസ്തീന് കുരുന്നുകള്‍ കൊല്ലപ്പെട്ടു; മരണം 24 ആയി
ശനിയാഴ്ച രണ്ടാം ദിവസവും ഗാസ മുനമ്പില്‍ ഇസ്രായേല്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഫലസ്തീന് കുട്ടികളടക്കം 24 പേര് കൊല്ലപ്പെട്ടു. ജബല്യ അഭയാര്‍ത്ഥി ക്യാമ്പിന് സമീപമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉണ്ടെന്ന് ഫലസ്തീന് എന്‍ക്ലേവ് ഭരിക്കുന്ന ഹമാസ് പറഞ്ഞു. രണ്ട് ദിവസത്തെ പോരാട്ടത്തിനിടെ 203 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Gaza today pic.twitter.com/91GhZOO9dM
— Muhammad Smiry (@MuhammadSmiry) August 6, 2022
ഇസ്ലാമിക് ജിഹാദിന്റെ മുതിര്‍ന്ന കമാന്‍ഡറെ ഇസ്രയേല്‍ ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതോടെയാണ് ഗാസയ്ക്ക് ചുറ്റും ഒരു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ശാന്തത തകര്‍ത്ത ഏറ്റുമുട്ടലുകള്‍ ആരംഭിച്ചത്. ഇസ്രായേല്‍ മിസൈലുകള്‍ വീടുകള്‍, അപ്പാര്‍ട്ട്മെന്റ് കെട്ടിടങ്ങളും അഭയാര്‍ത്ഥി ക്യാപും തകര്‍ത്തു. ഇസ്ലാമിക് ജിഹാദിനെതിരായ ആക്രമണം ഒരാഴ്ച നീണ്ടുനില്‍ക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്കി.
Israel is bombing Gaza, children are dying, don't be silent to this brutality. Pray for them. May Allah protect our brothers & sisters in Palestine. Ameen!#GazaUnderAttack pic.twitter.com/XAlHq9zTIz
— Salman Nizami (@SalmanNizami_) August 6, 2022
ഇസ്രായേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മകന്റെ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്ന 73 കാരിയായ ഉം വാലിദും ഉള്‍പ്പെടുന്നു. ബെയ്റ്റ് ഹനൂന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കാറിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അവര്‍ കൊല്ലപ്പെട്ടത്.
ഫലസ്തീന് പോരാളികള്‍ ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി 400 ലധികം റോക്കറ്റുകള്‍ ഇസ്രായേലിലേക്ക് വിക്ഷേപിച്ചു. എന്നാല്‍ അവയില്‍ മിക്കതും ഇസ്രായേല്‍ പ്രതിരോധിച്ചു. ഇസ്രായേല്‍ ആംബുലന്‍സ് സര്‍വീസ് റിപ്പോര്‍ട്ട് അനുസരിച്ച് ഗുരുതരമായ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
RELATED STORIES
ഗസയിലെ യുദ്ധക്കുറ്റം: നെതന്യാഹുവിനും യോവ് ഗാലൻ്റിനും അറസ്റ്റ് വാറൻ്റ്
21 Nov 2024 12:31 PM GMTമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
21 Nov 2024 11:57 AM GMTആരാണ് യെമനിലെ ഹൂത്തികൾ?
21 Nov 2024 11:17 AM GMTസെക്രട്ടറിയേറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്
21 Nov 2024 10:28 AM GMTപി എ എം ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
21 Nov 2024 9:09 AM GMTസജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്ക്കണം: സി പി എ ലത്തീഫ്
21 Nov 2024 8:59 AM GMT