Sub Lead

എസ്‌കെഎസ്എസ്എഫ് പതാക അഴിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐ ഖേദം പ്രകടിപ്പിച്ചു

കൊടി പുനസ്ഥാപിക്കുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്ന് രേഖാ മൂലം എഴുതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരമാകുകയും ചെയ്തു. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഇന്ന് മൂന്നു മണിയോടെ പതാക പുനസ്ഥാപിക്കാനും തീരുമാനിച്ചു.

എസ്‌കെഎസ്എസ്എഫ് പതാക അഴിപ്പിച്ച സംഭവം; ഡിവൈഎഫ്‌ഐ ഖേദം പ്രകടിപ്പിച്ചു
X

ചെറുവത്തൂര്‍: ചീമേനി ചാനടുക്കത്ത് കഴിഞ്ഞ ദിവസം എസ്‌കെഎസ്എസ്എഫ് പതാക ദിനത്തില്‍ പ്രവര്‍ത്തകര്‍ നാട്ടിയ കൊടി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അഴിപ്പിക്കുകയും നേതാക്കളെ കയ്യേറ്റം ചെയ്ത സംഭത്തില്‍ ഡിവൈഎഫ്‌ഐ നേതൃത്വം ഖേദം പ്രകടിപ്പിച്ചു. കൊടി പുനസ്ഥാപിക്കുന്നതില്‍ യാതൊരു എതിര്‍പ്പും ഇല്ലെന്ന് രേഖാ മൂലം എഴുതി നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തിന് പരിഹാരമാകുകയും ചെയ്തു. എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ ഇന്ന് മൂന്നു മണിയോടെ പതാക പുനസ്ഥാപിക്കാനും തീരുമാനിച്ചു. എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി പതാക ഉയര്‍ത്തും.

ഇന്ന് ചീമേനി പോലീസ്‌റ്റേഷനില്‍ വെച്ച് സിഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ എസ്‌കെഎസ്എസ്എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ധീന്‍ ദാരിമി, ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി, സുബൈര്‍ ദാരിമി, ജാബിര്‍ ഹുദവി ചാനടുക്കം, ലുക്മാന്‍ അസ്അദി, ഷൌക്കത്ത് മാസ്റ്റര്‍, ബഷീര്‍ കുന്നുംകൈ, ജാഫര്‍ മൗലവി, ഹാഷിം യു കെ, നാസര്‍ മാവിലാടം, എന്നിവരും, ഡി വൈ എഫ് ഐ ഏരിയ സെക്രട്ടറി, രാധാകൃഷ്ണന്‍, എസ്എസ്എഫ് പ്രവര്‍ത്തകന്‍ റഫീഖ് എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it