Sub Lead

ഡാനിഷ് സിദ്ധീഖി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം

അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സനാ ഇര്‍ഷാദ് മാട്ടൂ, അദ്‌നാന്‍ അബിദി, അമിത് ദേവ് എന്നിവര്‍ക്കാണ് പുരസ്‌കാരം. റോയിറ്റേഴ്‌സിലെ മാധ്യമ പ്രവര്‍ത്തകരാണ് ഇവര്‍.

ഡാനിഷ് സിദ്ധീഖി ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുലിറ്റ്‌സര്‍ പുരസ്‌കാരം
X

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പുളിറ്റ്‌സര്‍ പുരസ്‌കാരം നേടിയവരുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരും. അഫ്ഗാനില്‍ കൊല്ലപ്പെട്ട ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി, കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സനാ ഇര്‍ഷാദ് മാട്ടൂ, അദ്‌നാന്‍ അബിദി, അമിത് ദേവ് എന്നിവര്‍ക്കാണ് പുരസ്‌കാരം. റോയിറ്റേഴ്‌സിലെ മാധ്യമ പ്രവര്‍ത്തകരാണ് ഇവര്‍.

കൊവിഡ് മഹാമാരിക്കാലത്തെടുത്ത ചിത്രങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കൊവിഡ് കാലത്തിന്റെ ഭീകരതയും മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും എല്ലാം സമന്വയിപ്പിച്ച ചിത്രങ്ങള്‍ ലോകത്തെ തന്നെ അമ്പരിപ്പിച്ചവയാണ്.

ഡാനിഷ് സിദ്ദീഖി (38) ജൂലൈ 16നാണ് പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ വച്ച് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ സുരക്ഷാ സേനയും താലിബാനും തമ്മിലുള്ള സംഘര്‍ഷം പകര്‍ത്തുന്നതിനിടെയായിരുന്നു ഡാനിഷ് സിദ്ദീഖിയുടെ അന്ത്യം.

ഡല്‍ഹി സ്വദേശിയാണ് അദ്‌നാന്‍ അബീദി. അബീദിയും ഡാനിഷ് സിദ്ദീഖിയും ചേര്‍ന്ന് 2018ലും റോയിറ്റേഴ്‌സിന് വേണ്ടി പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിരുന്നു. അന്ന് റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ നിസ്സഹായത ലോകത്തിന് മുന്നില്‍ വിളിച്ചോതുന്ന ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് പകര്‍ത്തിയത്.

സന ഇര്‍ഷാദ് കഷ്മീരി സ്വദേശിനിയാണ്. ഫീച്ചര്‍ ഫോട്ടോഗ്രഫി 2022 വിഭാഗത്തിലാണ് സന പുരസ്‌കാരം നേടിയത്. അമിത് ദേവ് അഹമ്മദാബാദ് സ്വദേശിയാണ്.

ദ വാഷിംഗ്ടണ്‍ പോസ്റ്റിനാണ് പബ്ലിക് സര്‍വീസ് വിഭാഗത്തിലെ പുരസ്‌കാരം. കാപിറ്റോള്‍ ആക്രമണത്തിന്റെ കവറേജിനാണ് പുരസ്‌കാരം. റഷ്യന്‍ അധിനിവേശം റിപ്പോര്‍ട്ട് ചെയ്ത യുക്രെയ്‌നിയന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രത്യേക പരാമര്‍ശമുണ്ട്.

Next Story

RELATED STORIES

Share it