Sub Lead

ശ്രീനാരായണ ഗുരു മന്ദിരങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍

ശ്രീനാരായണ ഗുരു മന്ദിരങ്ങള്‍ തകര്‍ത്തയാള്‍ പിടിയില്‍
X

തിരുവനന്തപുരം: ബാലരാമപുരം നരുവാമൂട്ടില്‍ ശ്രീനാരായണ ഗുരുമന്ദിരങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയില്‍. പള്ളിച്ചല്‍ സ്വദേശി അനില്‍കുമാറി(46) നെയാണ് നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തത്. മോഷണമായിരുന്നു ആക്രമണങ്ങളുടെ കാരണമെന്ന് പ്രതി പറഞ്ഞതായി പോലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയും ശനിയാഴ്ചയുമായാണ് മുക്കംപാലമൂട്ടിലെയും നടുക്കാടിലെയും ഗുരു മന്ദിരങ്ങള്‍ തകര്‍ക്കുകയും കാണിക്ക വഞ്ചികള്‍ കൊള്ളയടിക്കുകയും ചെയ്തത്. മോഷണശേഷം ഉപേക്ഷിച്ച മണ്‍വെട്ടിയും കാണിക്ക വഞ്ചിയും ഒരുകിലോമീറ്റര്‍ മാറി കനാലില്‍ നിന്ന് പോലീസ് കണ്ടെത്തി. പ്രതിക്കെതിരെ നരുവാമൂട്ടിലും ഒരു മോഷണക്കേസുകൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു.

Next Story

RELATED STORIES

Share it