Sub Lead

സോളാര്‍ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

സോളാര്‍ കേസ് അന്വേഷിച്ച റിട്ട. ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
X

ആലപ്പുഴ: കോളിളക്കമുണ്ടാക്കിയ സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. ഡിവൈഎസ്പിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് നാരകത്തറ പുത്തേത്ത് വീട്ടില്‍ കെ ഹരികൃഷ്ണനെ(58)യാണ് കായംകുളം രാമപുരം ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12.30ഓെൈടാണ് മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. റെയില്‍ പാളത്തിന് സമീപം ഇദ്ദേഹത്തിന്റെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ നിന്ന് കുറിപ്പ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു. സമീപകാലത്ത് ഇദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഹരികൃഷ്ണനെതിരേ അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ വിജിലന്‍സ് കേസുകള്‍ നിലവിലുണ്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്പി ആയിരിക്കെയാണ് സോളാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായത്.

അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും നിലവിലുണ്ട്. ഇയാള്‍ താമസിക്കുന്ന ഫഌറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡും നടത്തിയിരുന്നു. കേസിലെ പ്രധാനപ്രതി

സരിത എസ് നായരെ അര്‍ധരാത്രി തിടുക്കപ്പെട്ട് അറസ്റ്റു ചെയ്തത് അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ ലാപ്‌ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. സോളാര്‍ കമ്മിഷനും ഹരികൃഷ്ണനെ വിമര്‍ശിച്ചിരുന്നു.

Next Story

RELATED STORIES

Share it