Sub Lead

'തീവ്രവാദിയെ' കല്ലെറിഞ്ഞ് കൊന്നതിന് പ്രശംസാ പത്രം ലഭിച്ചയാളുടെ മകനെ പോലിസ് വെടിവച്ച് കൊന്നു

2005ല്‍ റംബാന്‍ ജില്ലയില്‍ സായുധനെ കല്ലെറിഞ്ഞ് കൊന്നതിന് സൈന്യത്തിന്റെ പ്രശംസാ പത്രമുള്‍പ്പെടെ ലഭിച്ച അബ്ദുള്‍ ലത്തീഫ് മഗ്രേ, തന്റെ മകന്‍ അമീര്‍ നിരപരാധിയാണെന്നും ശ്രീനഗറിലെ ഒരു കടയില്‍ തൊഴിലാളിയായിരുന്നുവെന്നും വ്യക്തമാക്കി.

തീവ്രവാദിയെ കല്ലെറിഞ്ഞ് കൊന്നതിന് പ്രശംസാ പത്രം ലഭിച്ചയാളുടെ മകനെ പോലിസ് വെടിവച്ച് കൊന്നു
X

ശ്രീനഗര്‍: വിവാദ ഏറ്റുമുട്ടലിനിടെ 'തീവ്രവാദി'യായി ചിത്രീകരിച്ച് തന്റെ മകനേയും പോലിസ് വെടിവച്ച് കൊന്നതായി പരിതപിച്ച് 'തീവ്രവാദിയെ' കല്ലെറിഞ്ഞ് കൊന്നതിലൂടെ കശ്മീരികള്‍ക്കിടയില്‍ സുപരിചതനായ അബ്ദുല്‍ ലത്തീഫ് മഗ്രേ. കഴിഞ്ഞ ദിവസമാണ് 'തീവ്രവാദി'യെന്ന് അവകാശപ്പെട്ട് നാലു പേരെ പോലിസ് വിവാദ ഏറ്റമുട്ടലില്‍ വധിച്ചത്.

2005ല്‍ റംബാന്‍ ജില്ലയില്‍ സായുധനെ കല്ലെറിഞ്ഞ് കൊന്നതിന് സൈന്യത്തിന്റെ പ്രശംസാ പത്രമുള്‍പ്പെടെ ലഭിച്ച അബ്ദുള്‍ ലത്തീഫ് മഗ്രേ, തന്റെ മകന്‍ അമീര്‍ നിരപരാധിയാണെന്നും ശ്രീനഗറിലെ ഒരു കടയില്‍ തൊഴിലാളിയായിരുന്നുവെന്നും വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ട് ശ്രീനഗറിലെ ഒരു വാണിജ്യ സമുച്ചയത്തിനുള്ളില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 24 കാരനായ അമിര്‍ മഗ്രേ ഒരു 'ഹൈബ്രിഡ് തീവ്രവാദി'യാണെന്നാണ് പോലിസ് അവകാശവാദം.

തീവ്രവാദ വിരുദ്ധ സേനക്കൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ സായുധരുടെ നോട്ടപ്പുള്ളികളായിരുന്നു അബ്ദുല്‍ ലത്തീഫ് മഗ്രേയും അയാളുടെ കുടുംബവും. മഗ്രേയുടെ സഹോദരനെ സായുധര്‍ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് താന്‍ വിശ്വാസം അര്‍പ്പിച്ചവരില്‍നിന്ന് തന്നെ ഭീതിപ്പെടുത്തുന്ന അനുഭവം അയാള്‍ക്കുണ്ടായത്. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ വിദൂര ഗ്രാമത്തിലാണ് ഇവരുടെ കുടംബം.

'ഞാന്‍ തന്നെ ഒരു 'ഭീകരനെ' കല്ലെറിഞ്ഞ് കൊന്നു, ഞാന്‍ തീവ്രവാദികളുടെ വെടിയുണ്ടകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്, എന്റെ കസിന്‍ സഹോദരനെയും തീവ്രവാദികള്‍ കൊന്നു. 11 വര്‍ഷമായി ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ നിന്ന് കുടിയിറങ്ങേണ്ടി വന്നു. ഞാന്‍ എന്റെ മക്കളെ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. ഇന്ന്, ആ ത്യാഗത്തിന്റെ ഫലമാണ് ഞാന്‍ അനുഭവിക്കുന്നത്. ഒരു 'ഭീകരനെ' കല്ലുകൊണ്ട് കൊന്ന ഇന്ത്യക്കാരനെ, അവന്റെ മകനെ കൊന്ന് തീവ്രവാദിയായി മുദ്രകുത്തുന്നു'- കണ്ണീരോടെ അബ്ദുല്‍ ലത്തീഫ് മഗ്രേ പറയുന്നു. മകന്റെ മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്ക് വിട്ടുനല്‍കാന്‍ പോലും പൊലിസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ മകന്റെ മൃതദേഹം നിഷേധിക്കുന്നത് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന്റെ പ്രതിഫലമാണ്. തന്റെ വീടിന് ഇപ്പോഴും പോലിസ് കാവലുണ്ട്. നാളെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് എന്നെ കൊല്ലാനും ഞാന്‍ തീവ്രവാദിയാണെന്ന് അവകാശപ്പെടാനും കഴിയും മഗ്രേ പറയുന്നു. വാണിജ്യ സമുച്ചയത്തിന്റെ ഉടമയടക്കം രണ്ട് വ്യവസായികളും 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ഇതോടെ, വ്യവസായികള്‍ തീവ്രവാദി അനുകൂലികളാണെന്നാണ് പോലിസിന്റെ അവകാശവാദം.

ശ്രീനഗര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ പറഞ്ഞത് അവരെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ്. പ്രമുഖ വ്യവസായി മുഹമ്മദ് അല്‍താഫ് ഭട്ടിനേയും ഡോക്ടറില്‍നിന്നു വ്യവസായി ആയി മാറിയ ഡോ. മുദാസിര്‍ ഗുലിനേയും സായുധര്‍ കൊലപ്പെടുത്തിയെന്നായിരുന്നു പോലിസ് ആദ്യം അവകാശപ്പെട്ടത്. എന്നാല്‍, അവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് പറഞ്ഞ് പിന്നീട് മൊഴി മാറ്റി.ഇരുവരെയും സുരക്ഷാ സേന 'ക്രൂരമായി കൊലപ്പെടുത്തി' എന്ന് കുടുംബങ്ങള്‍ ആരോപിക്കുന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹങ്ങള്‍ വിട്ടുനല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പോലിസ് വിട്ടുനല്‍കിയില്ല.

അതേസമയം, ശ്രീനഗറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഹന്ദ്വാര പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ അജ്ഞാത സ്ഥലത്ത് നാല് മൃതദേഹങ്ങളും സംസ്‌കരിച്ചതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it