Sub Lead

താലിബാനെക്കുറിച്ച് സംസാരിച്ച ഞാന്‍ രാജ്യദ്രോഹി, കേന്ദ്രസര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തുന്നു; രൂക്ഷവിമര്‍ശനവുമായി എസ്പി എംപി

'താലിബാനെക്കുറിച്ച് ഞാന്‍ ഒരു ചെറിയ പ്രസ്താവന നടത്തി. എന്നെ കുറ്റവാളിയായും രാജ്യദ്രോഹിയായും പ്രഖ്യാപിച്ചു. അവര്‍ എന്നെ രാജ്യദ്രോഹക്കുറ്റത്തിന് വിധേയനാക്കി. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ ദോഹയില്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചത് ?'- എംപി ചോദിച്ചു.

താലിബാനെക്കുറിച്ച് സംസാരിച്ച ഞാന്‍ രാജ്യദ്രോഹി, കേന്ദ്രസര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തുന്നു; രൂക്ഷവിമര്‍ശനവുമായി എസ്പി എംപി
X

ലഖ്‌നോ: താലിബാനെക്കുറിച്ച് പ്രസ്താവന നടത്തിയതിന്റെ പേരില്‍ തനിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഉത്തര്‍പ്രദേശ് പോലിസിന്റെ നടപടിയെ ചോദ്യംചെയ്ത് സമാജ്‌വാദി പാര്‍ട്ടി എംപി ഷഫീഖുല്‍ റഹ്മാന്‍ ബാര്‍ക്ക് രംഗത്ത്. 'താലിബാനെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലാണ് എനിക്കെതിരേ പോലിസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്. എന്നാലിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ദോഹയില്‍ താലിബാന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയാണ്'- എസ്പി എംപി വിമര്‍ശിച്ചു.

'താലിബാനെക്കുറിച്ച് ഞാന്‍ ഒരു ചെറിയ പ്രസ്താവന നടത്തി. എന്നെ കുറ്റവാളിയായും രാജ്യദ്രോഹിയായും പ്രഖ്യാപിച്ചു. അവര്‍ എന്നെ രാജ്യദ്രോഹക്കുറ്റത്തിന് വിധേയനാക്കി. ഇപ്പോള്‍ സര്‍ക്കാര്‍തന്നെ ദോഹയില്‍ താലിബാനുമായി ചര്‍ച്ച നടത്തുന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചത് ?'- എംപി ചോദിച്ചു. സംഭാലിലെ സമാജ്‌വാദി പാര്‍ട്ടിയുടെ എംപിയാണ് 91കാരനായ ഷഫീഖുല്‍ റഹ്മാന്‍ ബാര്‍ക്ക്. 'അഫ്ഗാന്‍ ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് താലിബാന്‍ പോരാടുന്നത്, ഇന്ത്യയും സ്വാതന്ത്ര്യത്തിനായാണ് പോരാടിയത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

വാര്‍ത്താസമ്മേളനത്തിനിടെയാണ് താലിബാന്റെ പോരാട്ടത്തെ സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടവുമായി താരതമ്യം ചെയ്തത്. ഇതിന്റെ പേരില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാര്‍ക്കിനെതിരേ രാജ്യദ്രോഹക്കുറ്റത്തിന് യുപി പോലിസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 'ഇന്ത്യന്‍ സര്‍ക്കാര്‍ താലിബാനെ ഒരു ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ പ്രശംസിക്കുകയോ അവര്‍ക്കെതിരായ നീക്കങ്ങളെ പ്രതിരോധിച്ച് സംസാരിക്കുകയോ ചെയ്യുന്നത് രാജ്യദ്രോഹിയുടെ പ്രവൃത്തിയാണ്.'- എന്നാണ് കേസെടുത്ത സംഭാല്‍ പോലിസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പ്രതികരിച്ചത്.

ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലാണ് താലിബാന്റെ രാഷ്ട്രീയ ഓഫിസ് മേധാവി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനക്‌സായിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തിയത്. ബാര്‍ക്ക് അഞ്ച് തവണ എംപിയും നാല് തവണ എംഎല്‍എയുമായിട്ടുണ്ട്.

Next Story

RELATED STORIES

Share it