- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാനൂരില്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സഞ്ചരിച്ച വാഹനത്തില്‍ കാറിടിച്ചു
കണ്ണൂര്‍: നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ സഞ്ചരിച്ച കാറില്‍ സ്വകാര്യ വ്യക്തിയുടെ കാറിടിച്ചു. പാനൂര്‍ ജങ്ഷനിലാണ് സംഭവം. തലശ്ശേരിയില്‍ നിന്നു കല്ലിക്കണ്ടി ഭാഗത്തേക്ക് വരുന്നതിനിടെയാണ് സ്പീക്കറുടെ വാഹനം അപകടത്തില്‍പ്പെട്ടത്. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാറിടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നെങ്കിലും ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് വന്നതാണ് അപകടത്തിനു കാരണം. ഈ സമയം സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കാതിരുന്നതും അപകടത്തിന് കാരണമായി. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അല്‍പ്പസമയത്തിനു ശേഷം സ്പീക്കര്‍ അതേ കാറില്‍ തന്നെ യാത്ര തുടര്‍ന്നു. എ എന്‍ ശംസീറിന്റെ പ്രസംഗം സംഘപരിവാരം വിവാദമാക്കുകയും നേതാക്കള്‍ തമ്മില്‍ വാക് പോര് കനക്കുകയും ചെയ്ത പശ്ചാത്തലത്തിലുണ്ടായ അപകടം പോലിസുകാരെ ആശങ്കയിലാഴ്ത്തി. ആക്രമണസാധ്യത കണക്കിലെടുത്ത് ശംസീറിന്റെയും പി ജയരാജന്റെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. സംഭവത്തില്‍ സുരക്ഷാവീഴ്ച ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്.
RELATED STORIES
ചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMT