Sub Lead

കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തി; നിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് ആര്‍ഡിഒ

കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തി; നിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് ആര്‍ഡിഒ
X

വണ്ടൂര്‍: കുപ്പിവെള്ളത്തില്‍ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തില്‍ കുടിവെള്ളനിര്‍മാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴ. കോയമ്പത്തൂരിലെ കമ്പനിക്കാണ് പെരിന്തല്‍മണ്ണ ആര്‍ഡിഒ കോടതി പിഴ ചുമത്തിയത്. പ്രദേശത്തെ റസ്റ്ററന്റില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ വല ഉള്‍പ്പെടെ കണ്ടത്. പരിശോധനയെ തുടര്‍ന്നു വണ്ടൂര്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ കെ.ജസീല നിര്‍മാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി.

Next Story

RELATED STORIES

Share it