Sub Lead

സ്പ്രിങ്ഗ്ലര്‍: അന്വേഷണത്തിനു പുതിയ സമിതിയെ വച്ചത് അസാധാരണ നടപടിയെന്ന് ചെന്നിത്തല

സ്പ്രിങ്ഗ്ലര്‍: അന്വേഷണത്തിനു പുതിയ സമിതിയെ വച്ചത് അസാധാരണ നടപടിയെന്ന് ചെന്നിത്തല
X

തിരുവനന്തപുരം: സ്പ്രിങ്ഗ്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനു പുതിയ സമിതിയെ വച്ച സര്‍ക്കാര്‍ നടപടി അസാധാരണമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും എല്ലാ വാദങ്ങളും പൊളിച്ചടുക്കുന്നതാണ് ആദ്യം നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ റിപോര്‍ട്ട്. സ്പ്രിങ്ഗ്ലര്‍ ഇടപാട് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി സര്‍ക്കാരിന്റെ മുഖം നഷ്ടപ്പെടുത്തുന്ന റിപോര്‍ട്ട് സമര്‍പ്പിച്ചതിനാലാണ് ത് പുറത്തുവിടാതെ മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചതെന്നും ചെന്നിത്തല പറഞ്ഞു. മുന്‍ നിയമ സെക്രട്ടറി കെഎസ് ശശിധരന്റെ നേതൃത്വത്തിലാണ് പുതിയ സമിതിയെ നിയോഗിച്ചത്. മാധവന്‍ നമ്പ്യാര്‍ കമ്മിറ്റി റിപോര്‍ട്ടിനെ അട്ടിമറിക്കാനാണിത്. സര്‍ക്കാരിന് അനുകൂലമായ ഒരു റിപോര്‍ട്ട് വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ആദ്യ കമ്മിറ്റി പരിഗണിച്ച കാര്യങ്ങള്‍ തന്നെയാണ് പുതിയ കമ്മിറ്റിയും പരിഗണിക്കുന്നത്. അത് സ്വീകാര്യമല്ല. ആദ്യ കമ്മിറ്റിയുടെ റിപോര്‍ട്ട് പുറത്തുവിടണം. ജനങ്ങള്‍ അത് ചര്‍ച്ച ചെയ്യട്ടെ. കൊവിഡ് പ്രതിരോധവുമായി നേരിട്ട് ബന്ധമുള്ള ആരോഗ്യ വകുപ്പുമായോ നിയമ വകുപ്പുമായോ ഒരു തരത്തിലും കൂടിയാലോചന നടത്താതെയാണ് കാര്യങ്ങള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഇടപെട്ട പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു സ്പ്രിങ്ഗ്ലര്‍. കോടികളുടെ ഡാറ്റാ ഇടപാട് പൊളിച്ചത് പ്രതിപക്ഷമാണെന്നും ചെന്നിത്തല പറഞ്ഞു.

Sprinkler committee: Ramesh Chennithala against government

Next Story

RELATED STORIES

Share it