Sub Lead

രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി

രാജ്യത്തെ ഒമ്പതാം കോവിഡ് വാക്‌സിനാണ് ഇത്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി
X

ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തര ആവശ്യങ്ങള്‍ക്കായി ഒരു വാക്‌സിന് കൂടി അനുമതി നല്‍കി. സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ഒമ്പതാം കോവിഡ് വാക്‌സിനാണ് ഇത്. കോവിഡിനെതിരായ രാജ്യത്തിന്റെ കൂട്ടായ പോരാട്ടത്തെ ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായ റഷ്യന്‍ 'സ്പുട്‌നിക് വി'യുടെ വാക്‌സിന്‍ ഘടകം1 തന്നെയാണ് സ്പുട്‌നിക് ലൈറ്റിലും ഉള്ളത്. റഷ്യയിലെ ഗമാലിയ സെന്ററിലാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഹെറ്ററോ ബയോഫാര്‍മ ലിമിറ്റഡാണ് ഇന്ത്യയിലെ വിതരണക്കാര്‍. ഇന്ത്യയില്‍ നിര്‍മിക്കുന്ന സ്പുട്‌നിക് ലൈറ്റിന്റെ കയറ്റുമതിക്ക് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നു.

ഡെല്‍റ്റയ്‌ക്കെതിരേ വാക്‌സിന് 70 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്ത് ഇതുവരെ 12 ലക്ഷത്തിലധികം സ്പുട്‌നിക് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് 13 രാജ്യങ്ങള്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it