Sub Lead

ശ്രീജ നെയ്യാറ്റിന്‍കരയെ ബസ് യാത്രക്കിടെ ആക്രമിച്ചു; പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ഡ്രൈവര്‍

ശ്രീജ നെയ്യാറ്റിന്‍കരയെ ബസ് യാത്രക്കിടെ ആക്രമിച്ചു;  പ്രതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് ഡ്രൈവര്‍
X

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കരയെ ബസ് യാത്രക്കിടെ ആക്രമിച്ചു. തിരുവനന്തപുരം പ്രസ് ക്ലബില്‍ ഒരു പരിപാടി കഴിഞ്ഞിട്ട് നെയ്യാറ്റിന്‍കരയിലേക്ക് പോവുന്നതിനിടെ സീറ്റില്‍ അടുത്തിരുന്നയാള്‍ ശ്രീജയെ കയറിപ്പിടിക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് ഏഴരയോടെയാണു സംഭവം.

രണ്ട് പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ശ്രീജയും സ്ത്രീയുമാണ് യാത്ര ചെയ്തിരുന്നത്. പള്ളിച്ചല്‍ എത്തിയപ്പോള്‍ അടുത്തിരുന്ന സ്ത്രീയിറങ്ങി. അടുത്ത് പുരുഷന്‍ വന്നിരുന്നു. ഇരുന്ന് മിനിറ്റുകള്‍ക്കകം അയാള്‍ ബലമായി കയറിപ്പിടിക്കുകയായിരുന്നുവെന്ന് ശ്രീജ പറഞ്ഞു. ശ്രീജ പ്രതികരിച്ചതോടെ അക്രമി ബസിന് പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു. കണ്ടക്ടര്‍ അയാളെ തടഞ്ഞു വച്ചു. തൊട്ടടുത്ത പോലിസ് സ്‌റ്റേഷന്‍ ബാലരാമപുരമാണ്. കണ്ടക്ടറോട് പോലിസ് സ്‌റ്റേഷന്‍ പടിക്കല്‍ ബസ് നിര്‍ത്തണം എന്ന് ശ്രീജ ആവശ്യപ്പെട്ടു. മുടവൂര്‍പാറയ്ക്കും ബാലരാമപുരത്തിനും മധ്യേ വച്ച് അയാള്‍ ഡോര്‍ തുറന്ന് പുറത്തേക്ക് രക്ഷപ്പെടാനൊരുങ്ങുമ്പള്‍ ഡ്രൈവര്‍ അയാള്‍ക്ക് ഇറങ്ങാന്‍ പാകത്തില്‍ ബസ് വേഗത കുറച്ചു കൊടുത്തതായി ശ്രീജ പരാതിയില്‍ പറയുന്നു.

KL15 8789 നമ്പര്‍ ബസിലെ െ്രെഡവറും മറ്റു യാത്രക്കാരും സഹായത്തിനെത്തിയില്ലെന്ന് ശ്രീജ പറഞ്ഞു. അക്രമി മാസ്‌ക് ധരിച്ചിരുന്നു. കയ്യില്‍ രാഖിയും കുറേ ചുവന്ന നൂലുകളും നെറ്റിയില്‍ കുങ്കുമക്കുറിയുമുണ്ട്. കടും നീല ഷര്‍ട്ട്. ഇന്ന് രാവിലെ പത്തിന് ശ്രീജ ബാലരാമപുരം പോലിസില്‍ പരാതി നല്‍കും.

Next Story

RELATED STORIES

Share it