- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഖഫ് ബോര്‍ഡിന്റെ സ്തംഭനാവസ്ഥ അടിയന്തരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്കും വഖഫ് മന്ത്രിക്കും നിവേദനം നല്‍കി പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്: സംസ്ഥാനത്ത് വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തില്‍ നിലനില്‍ക്കുന്ന സ്തംഭനാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് മുഖ്യമന്ത്രി പിണറായി വിജയനും വഖഫ് മന്ത്രി വി അബ്ദുറഹിമാനും നിവേദനം നല്‍കി. വഖഫ് ബോര്‍ഡ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ കാരണം വര്‍ഷങ്ങളായി വഖഫ് ബോര്‍ഡിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സ്തംഭനാവസ്ഥയിലാണ്.
വഖഫ് ബോര്‍ഡ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന വിവാഹ ധനസഹായം നിലച്ചിട്ട് വര്‍ഷങ്ങളായി. 2016 ജൂണ്‍ മുതലുള്ള അപേക്ഷകരില്‍ ഒരാള്‍ക്കുപോലും നാമമാത്ര തുകയുടെ വിവാഹ ധനസഹായം ലഭിച്ചിട്ടില്ല. കോടികളുടെ സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോവുമ്പോഴും വെറും 10,000 രൂപയുടെ ധനസഹായം തടഞ്ഞുവച്ചിരിക്കുകയാണ്. തുച്ഛമായ തുകപോലും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ വഖഫ് ബോര്‍ഡ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സാധിക്കുന്നില്ലെന്നും സി അബ്ദുല്‍ ഹമീദ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകളുള്ള വഖഫ് ബോര്‍ഡ് സമുദായത്തിന് ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ചും വിദ്യാഭ്യാസ, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മിച്ചും സമുദായത്തിലെ വിധവകള്‍ക്കും അനാഥര്‍ക്കും മാറാരോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും സഹായമെത്തിക്കുന്ന വിധത്തിലുള്ള ഗുണകരമായ പ്രവര്‍ത്തന പദ്ധതികളൊന്നും നിലവിലില്ല. ഇത്തരം ക്രിയാത്മകവും വികസനോത്മകവും സമുദായത്തിന്റെ സമഗ്രമായ ഉന്നമനത്തിന് ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് പകരം പരസ്പരമുള്ള പോരില്‍ വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
ഇങ്ങനെയൊരു ബോര്‍ഡ് നിലനില്‍ക്കുന്നുണ്ടോ എന്ന് പോലും അറിയാനാവുന്നില്ല. കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് വേണ്ടി വകയിരുത്തിയ തുകകളൊന്നും വഖഫ് ബോര്‍ഡിന് ലഭ്യമാവുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. വഖഫ് ബോര്‍ഡിനെ പുനരുജ്ജീവിപ്പിക്കാനും പ്രവര്‍ത്തനക്ഷമമാക്കാനും കാലതാമസം കൂടാതെ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് അദ്ദേഹം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
RELATED STORIES
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMTഎസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTമാട്രിമോണിയല് തട്ടിപ്പ്; പത്തനംതിട്ടയില് ദമ്പതികള് അറസ്റ്റില്
16 Nov 2024 8:21 AM GMTനവീന് ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര് ജില്ലാ ക ...
18 Oct 2024 9:28 AM GMTരാഹുല് മിടുക്കനായ സ്ഥാനാര്ഥി;സരിനോട് വൈകാരികമായി പ്രതികരിക്കരുതെന്ന് ...
16 Oct 2024 10:23 AM GMTമദ്റസകള് അടച്ചുപൂട്ടാന് അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMT