Sub Lead

മഹാ കുംഭമേളയ്ക്കിടെ തിക്കും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്

മഹാ കുംഭമേളയ്ക്കിടെ തിക്കും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചതായി റിപോര്‍ട്ട്. അതിനാല്‍ അമാവാസി ദിവസത്തെ അമൃത സ്‌നാനം ഒഴിവാക്കിയതായി വിവിധ സന്യാസി സമൂഹങ്ങള്‍ പ്രഖ്യാപിച്ചു. ചടങ്ങുകള്‍ക്കിടയില്‍ ചില സ്ത്രീകള്‍ ബോധം കെട്ടുവീണെന്നും അതിനെ തുടര്‍ന്നാണ് തിക്കുംതിരക്കുമുണ്ടായതെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ ബൈലി ആശുപത്രിയിലും സ്വരൂപ് റാണി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജനങ്ങള്‍ തിരികെ വീട്ടില്‍ പോവണമെന്നും എവിടെ വേണമെങ്കിലും ഗംഗാനദിയില്‍ സനാനം ചെയ്യാമെന്നും അഖാഡ പരിഷത്ത് ജനറല്‍ സെക്രട്ടറി മഹന്ത് ഹരി ഗിരി പറഞ്ഞു. പരിക്കേറ്റവര്‍ക്ക് ചികില്‍സയും സഹായവും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it