- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗസയ്ക്ക് ഐക്യദാര്‍ഢ്യം; ഓസ്കര് വേദിയില്‍ ചുവപ്പ് ബാഡ്ജ് ധരിച്ച് താരങ്ങള്‍
ലോസ് ഏയ്ഞ്ചല്‍സ്: ഗസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യവുമായി ഓസ്കാര്‍ പുരസ്കാര വേദിയില്‍ ചുവപ്പ് ബാഡ്ജ് ധരിച്ച് താരങ്ങള്‍. ബില്ലി ഐലിഷ്, മാര്‍ക് റഫാലോ ഉള്‍പ്പെടെയുള്ളവരാണ് ചുവപ്പ് ബാഡ്ജ് ധരിച്ചെത്തിയത്. യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് തുറന്ന കത്തില്‍ ഒപ്പുവച്ച സെലിബ്രിറ്റികളും വിനോദ വ്യവസായത്തിലെ അംഗങ്ങളും അടങ്ങുന്ന ആര്‍ട്ടിസ്റ്റ്സ് ഫോര്‍ ഫയര്‍ സംഘത്തെ പ്രതിനിധാനം ചെയ്യുന്നതായിരുന്നു ബാഡ്ജുകള്‍.
Guests and nominees at the #Oscars wearing Palestine flag and 'Artists for Ceasefire' pins on the red carpet in solidarity with Palestine and calling for a permanent ceasefire in Gaza. pic.twitter.com/OWWVW5q8tk
— Quds News Network (@QudsNen) March 10, 2024
ബാര്‍ബിയിലെ ഗാനത്തിന് ഓസ്കാര്‍ നേടിയ നേടിയ ബില്ലി ഐലിഷും സഹോദരനും നിര്‍മാതാവുമായ ഫിന്നീസും ബാഡ്ജ് ധരിച്ചിരുന്നു. മൂന്ന് ഓസ്കാര്‍ പുരസ്കാരങ്ങള്‍ നേടിയ പുവര്‍ തിങ്സിലെ അഭിനേതാവ് റാമി യൂസഫ് തന്റെ ജാക്കറ്റില്‍ ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു പരിപാടി അവതരിപ്പിക്കാനെത്തിയത്. 'ഈ ബാഡ്ജുകര്‍ ധരിക്കേണ്ടിയിരുന്നില്ലെന്ന് വിചാരിക്കുന്ന ഒരു വിഭാഗം നിങ്ങള്ക്കിടയിലുണ്ടാവും. ഇതിനകം വെടിനിര്‍ത്തല്‍ നടപ്പാക്കിയിട്ടുണ്ടാവുമെന്ന് കരുതിയ ഒരു വിഭാഗം ഞങ്ങള്‍ക്കിടയിലുമുണ്ട്. പക്ഷേ അത് സംഭവിച്ചില്ല' എന്നാണ് യൂസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റെഡ് കാര്‍പ്പറ്റില്‍ യുദ്ധവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് ചോദ്യങ്ങള്‍ മാത്രമേ താന്‍ നേരിട്ടുള്ളൂ എന്നത് തന്നെ അതിശയിപ്പിക്കുന്നു. ഇത് രാഷ്ട്രീയ തന്ത്രവുമായി ബന്ധപ്പെട്ടതോ പ്രതികാരമോ അല്ല. വളരെ ലളിതമായി നമുക്ക് കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നത് നിര്‍ത്താം എന്ന് പറയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. സംവിധായകന് അവ ദുവെര്‍നെ, നടന് ക്വന്ന ചേസിങ് ഹോഴ്സ് തുടങ്ങിയവരും ബാഡ്ജ് ധരിച്ചിരുന്നു.ഫ്രഞ്ച് നടന്മാരായ മിലോ മച്ചാഡോ ഗ്രെയ്നറും സ്വാന് ആര്‍ലോഡും ഫലസ്തീന് പതാകയുടെ ബാഡ്ജാണ് ധരിച്ചിരുന്നത്.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT