- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ചലച്ചിത്ര അവാര്ഡ് പ്രഖ്യാപനം ഇന്ന്; മികച്ച നടനാകാന് ഫഹദും ഇന്ദ്രന്സും ഉള്പ്പെടെയുള്ള താരങ്ങള്
ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക.

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്ഡ് ഇന്ന് പ്രഖ്യാപിക്കും, ഉച്ചക്ക് മൂന്ന് മണിക്ക് മന്ത്രി സജി ചെറിയനാണ് പ്രഖ്യാപനം നടത്തുക. സുഹാസിനി അധ്യക്ഷയായ അന്തിമ സമിതിക്ക് മുന്നില് 30 സിനിമകളാണ് എത്തിയത്. മികച്ച നടന്, നടി വിഭാഗങ്ങളില് ശക്തമായ മത്സരമാണ് നടക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരത്തിന് അഞ്ച് പേരാണ് മത്സര രംഗത്തുള്ളത്. ബിജുമേനോന് (അയ്യപ്പനും കോശിയും) ഫഹദ് ഫാസില് (മാലിക്ക്, ട്രാന്സ്), ജയസൂര്യ (വെള്ളം, ), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യന് കിച്ചന്), ടൊവിനോ തോമസ് (കിലോ മീറ്റേഴ്സ് ആന്ഡ് കിലോമീറ്റേഴ്സ്), ഇന്ദ്രന്സ് (വേലു കാക്ക ഒപ്പ് 21) എന്നിവരില് ആര്ക്കായിരിക്കും പുരസ്കാരമെന്ന ആകാംക്ഷയിലാണ് ചലച്ചിത്ര പ്രേമികള്.
ദ ഗ്രേറ്റ് ഇന്ത്യന് കിച്ചണില് മികച്ച അഭിനയം കാഴ്ച വച്ച നിമിഷാ സജയന്, അന്നാ ബെന് കപ്പേള, വര്ത്തമാനം പാര്വതി തിരുവോത്ത്. വരനെ ആവശ്യമുണ്ട് ചിത്രത്തിലൂടെ ശോഭന മികച്ച നടിക്ക് പ്രവചനാതിതമാണ് മത്സരം. വെള്ളം, കപ്പേള, ഒരിലത്തണലില്, സൂഫിയും സുജാതയും, ആണും പെണ്ണും,കയറ്റം, അയ്യപ്പനും കോശിയും, പാപം ചെയ്യാത്തവര് കല്ലെറിയട്ടെ എന്നിവയണ് മികച്ച സിനിമകളുടെ പട്ടികയില്.
അന്തരിച്ച നടന് നെടുമുടി വേണു, അനില് നെടുമങ്ങാട്, സംവിധായകന് സച്ചി എന്നിവര്ക്ക് പുരസ്കാര സാധ്യതയുണ്ട്.മഹേഷ് നാരായണന് സിദ്ദര്ത്ഥ് ശിവ, ജിയോ ബേബി ഉള്പ്പടെ ആറ് സംവിധായകരുടെ രണ്ട് വിതം സിനിമകള് മത്സരിക്കുന്നുണ്ട്. ആദ്യമായിട്ടാണ് ദേശീയ മാതൃകയില് രണ്ട് തരം ജൂറികള് സംസ്ഥാന ചലച്ചിത്ര അവാര്ഡില് ഏര്പ്പെടുത്തുന്നത്. കൊവിഡ് കാലത്തും സിനിമകള്ക്ക് കാര്യമായ കുറവുണ്ടായില്ല.
ആദ്യ റൗണ്ടില് എത്തിയ 80 സിനിമകളില് നിന്ന് തെരഞ്ഞെടുത്ത 30 സിനിമകളാണ് നടി സുഹാസിനി മണിരത്നത്തിന്റെ നേതൃത്വത്തിലുള്ള അന്തിമ ജൂറി അധ്യക്ഷ പരിഗണിക്കുന്നത്. സുരേഷ് പൈ, മധു വാസുദേവന്, ഇ പി രാജഗോപാലന്, ഷഹനാദ് ജലാല്, രേഖാ രാജ്, ഷിബു ചക്രവര്ത്തി, സി കെ മുരളീധരന്, മോഹന് സിതാര, ഹരികുമാര്, മാധവന്, നായര്, എന് ശശിധരന് എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്. സംവിധായകന് ഭദ്രന്, കന്നഡ സംവിധായകന് പിശേഷാദ്രി എന്നിവരായിരുന്നു പ്രാഥമിക ജൂറി.
RELATED STORIES
രാജസ്ഥാന് റോയല്സ് വിജയവഴിയില്; ചെന്നൈ സൂപ്പര് കിങ്സിന് ആറ് റണ്...
30 March 2025 6:32 PM GMTകുളുവില് മണ്ണിടിച്ചില്; വാഹനങ്ങളുടെ മുകളിലേക്ക് മരം കടപുഴകി വീണു,...
30 March 2025 6:21 PM GMTഫുട്ബോള് ഇതിഹാസങ്ങള് ഏറ്റുമുട്ടിയപ്പോള് ജയം ബ്രസീലിനൊപ്പം
30 March 2025 6:14 PM GMTമനാമ ഈദ് ഗാഹ് മൂസാ സുല്ലമി നേതൃത്വം നൽകി
30 March 2025 4:18 PM GMTഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMT