- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റഊഫ് ഷരീഫിന്റെ വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണെമെന്ന് സഹോദരൻ
2 കോടി 31 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നു എന്നതാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇഡി വിശദീകരിച്ചത്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനും ഇന്റര്‍നാഷണല്‍ ട്രേഡിങ് രംഗത്തും പ്രവര്‍ത്തിക്കുന്ന റഊഫ് ഷെരീഫ് സാമ്പത്തിക ഇടപാട് സംബന്ധമായ രേഖകള്‍ എറണാകുളം അഡീ.സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.
കൊല്ലം: യുപിയിൽ കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയും കൊല്ലം അഞ്ചല്‍ സ്വദേശിയുമായ റഊഫ് ഷെരീഫിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സഹോദരൻ. യുപിയിൽ കൊവിഡ് ചികിൽസ തന്നെ ആശങ്കാജനകമായ സാഹചര്യത്തിലാണ്. മഥുര ജയിലിലെ നൂറോളം തടവുകാര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. റഊഫ് ഷെരീഫിനും ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളതായിട്ടാണ് അഭിഭാഷകനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് സഹോദരൻ സൽമാൻ ഷെരീഫ് പത്രസമ്മേലനത്തിലൂടെ സർക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ആര്‍എസ്എസിൻ്റെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നതിന്റെ ഇരയാണ് റഊഫ് ഷെരീഫ്. 2020 ഡിസംബര്‍ 12 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കള്ളപ്പണ ഇടപാട് എന്നപേരിൽ കെട്ടുകഥ ഉണ്ടാക്കിയാണ് ഇഡി റഊഫിനെ കസ്റ്റഡിയില്‍ എടുത്തത്. 2 കോടി 31 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നു എന്നതാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇഡി വിശദീകരിച്ചത്. എന്നാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റും മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ജീവനക്കാരനും ഇന്റര്‍നാഷണല്‍ ട്രേഡിങ് രംഗത്തും പ്രവര്‍ത്തിക്കുന്ന റഊഫ് ഷെരീഫ് സാമ്പത്തിക ഇടപാട് സംബന്ധമായ രേഖകള്‍ എറണാകുളം അഡീ.സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കോടതി ഇഡിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് അദ്ദേഹത്തിന് ഫെബ്രുവരി 12 ന് ജാമ്യം അനുവദിച്ചിരുന്നു.
എന്നാല്‍, ആർഎസ്എസ് ഇടപെടലിലൂടെ യുപി സർക്കാർ ആസൂത്രിതമായി ഹത്രാസ് സന്ദര്‍ശനകേസില്‍ റഊഫിനെ പ്രതിചേര്‍ത്ത് പ്രൊഡക്ഷന്‍ വാറണ്ട് നല്‍കി മഥുരയിലേക്ക് കൊണ്ട് പോവുകയായിരുന്നു. റഊഫ് ഷെരീഫിനെ കള്ളക്കേസില്‍ കുടുക്കി യുപിയില്‍ കൊണ്ട് പോകുന്നതിനാണ് കള്ളപ്പണ ഇടപാട് എന്നപേരില്‍ ഇഡി കള്ളകേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. ഹാഥ്റസ് സന്ദര്‍ശനത്തിന്റെ പേരില്‍ മധുര ജയിലില്‍ കഴിയുന്ന കാംപസ് ഫ്രണ്ട് ദേശീയ കമ്മിറ്റിയംഗങ്ങള്‍ക്ക് യാത്രാക്കൂലിയായി 5000 രൂപ നല്‍കി എന്നതാണ് യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കാന്‍ യുപി പോലിസ് പറയുന്ന ന്യായമെന്ന് സൽമാൻ ചൂണ്ടിക്കാട്ടി.
പുതിയ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നാണ് യു.പി. ഇവിടെ മഥുര ജില്ലയിലെ നൂറോളം തടവുകാര്‍ക്ക് കൊവിഡ് ബാധിച്ചിരിക്കുന്നു. ഇതേ കേസിലെ പ്രതിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഥുര മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. റഊഫ് ഷെരീഫിനും ശാരീരികമായ അസ്വസ്ഥതകള്‍ ഉള്ളതായിട്ടാണ് അഭിഭാഷകനില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
യുപിയിലെ കൊവിഡ് ചികിൽസ തന്നെ ആശങ്കാജനകമായ സാഹചര്യത്തില്‍ റഊഫിന് ഉത്തര്‍പ്രദേശിന് പുറത്ത് മെച്ചപ്പെട്ട ചികിൽസ ലഭ്യമാക്കണം. കുടുംബത്തിന് റഊഫ് ഷെരീഫിനെ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കണം. കെട്ടിച്ചമച്ച കേസാണിതെന്ന് പൊതുസമൂഹത്തിന് ബോധ്യമുള്ളതിനാല്‍ റഊഫ് ഷെരീഫിനു മേല്‍ ചുമത്തിയിരിക്കുന്ന യുഎപിഎ അടക്കമുള്ള കരിനിയമങ്ങള്‍ റദ്ദാക്കി അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കുന്നതിന് വേണ്ടി യുപി സർക്കാരിൽ കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സല്‍മാനൊപ്പം അയൽവാസി മുഹമ്മദ് റാഫി, കാംപസ് ഫ്രണ്ട് കൊല്ലം ജില്ലാ സെക്രട്ടറി അമീൻഷാ, എന്‍സിഎച്ച്ആര്‍ഒ ജില്ലാ കോര്‍ഡിനേറ്റര്‍ റിയാസ് കണ്ണനല്ലൂര്‍ എന്നിവർ പങ്കെടുത്തു.
RELATED STORIES
സംഘര്‍ഷം വ്യാപകമാവുന്നു: മണിപ്പൂരിലെ അഞ്ച് ജില്ലകളില്‍ വീണ്ടും അഫ്സ്പ ...
14 Nov 2024 10:54 AM GMTഇഡിക്ക് തിരിച്ചടി; വഖ്ഫ് ബോര്‍ഡ് കേസില്‍ അമാനത്തുള്ള ഖാന് ജാമ്യം;...
14 Nov 2024 9:03 AM GMTഇസ്രായേല്‍ യുദ്ധമന്ത്രാലവും സൈനിക ആസ്ഥാനവും ആക്രമിച്ച് ഹിസ്ബുല്ല; ഇത്...
13 Nov 2024 4:10 PM GMTടോയ്ലറ്റില് പത്ത് മിനുട്ടില്‍ അധികം ഇരിക്കരുത്; മുന്നറിയിപ്പുമായി...
13 Nov 2024 9:43 AM GMTവയനാടും ചേലക്കരയും നാളെ ബൂത്തിലേക്ക്
12 Nov 2024 4:12 AM GMTലെബനനില്‍ പേജര്‍ സ്ഫോടനം നടത്തിയത് ഇസ്രായേല്‍ തന്നെ: സ്ഥിരീകരണവുമായി...
11 Nov 2024 6:21 AM GMT