- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ തടവിലാക്കിയ മലയാളി കുടുംബങ്ങളുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: പോപുലര്‍ ഫ്രണ്ട്
ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ഈ നടപടി കടുത്ത നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. ഇതേ യുപിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി തടവറയിലാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്.
കൊല്ലം: യുപിയില്‍ തടവിലാക്കിയ മലയാളി കുടുംബങ്ങളുടെ മോചനത്തിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ജനാധിപത്യ ഇന്ത്യയെ ഫാഷിസ്റ്റ് രാജ്യമാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ യോഗി ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. നീതി നിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും തലസ്ഥാനമായി യുപി മാറിയിരിക്കുന്നു. നിരപരാധികളെ കള്ളക്കേസ് ചുമത്തി ജയിലിലടയ്ക്കുന്നു.
ഏകാധിപത്യ ഭരണം നടത്തുന്ന യോഗി സര്‍ക്കാരിന്റെ ഭരണകൂട വേട്ടയ്ക്ക് ഇരയായി നിരവധി മലയാളികള്‍ തടവറയിലാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുപി പോലിസ് അന്യായമായി അറസ്റ്റുചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഫിറോസ്, അന്‍ഷാദ് ബദറുദ്ദീന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ യുപിയിലെത്തിയ ബന്ധുക്കളെ പോലും കള്ളക്കേസ് ചുമത്തി തടവിലാക്കി. ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ തെറ്റായ ആരോപണങ്ങളുന്നയിച്ചാണ് ഏഴുവയസ്സുകാരനും വൃദ്ധരായ സ്ത്രീകളും ഉള്‍പ്പടെ നാലുപേരെ ജയിലലടച്ചത്.
ഭരണതലത്തിലുള്ള ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ഈ നടപടി കടുത്ത നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. ഇതേ യുപിയില്‍ മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ കള്ളക്കേസില്‍ കുടുക്കി തടവറയിലാക്കിയിട്ട് ഒരുവര്‍ഷം പിന്നിട്ടിരിക്കുകയാണ്. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി നേതാവായ റഊഫ് ശരീഫും യോഗി സര്‍ക്കാരിന്റെ ഭരണകൂടവേട്ടയുടെ ഇരയാണ്. ഇവര്‍ക്കെതിരെ മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ ഉപകരണമായ ഇഡിയും യോഗിയുടെ യുപി പോലിസും എടുത്തിട്ടുള്ള യുഎപിഎ, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനം നിയമം എന്നി വകുപ്പുകള്‍ ചേര്‍ത്തുള്ള കേസുകള്‍ ശുദ്ധനുണയും കെട്ടിച്ചമച്ചതുമാണ്.
രാഷ്ട്രീയ പകപോക്കലിന്റെ പേരില്‍ ഇവര്‍ക്കെതിരേ ചുമത്തിയ അന്യായവും കെട്ടിച്ചമച്ചതുമായ കേസുകളില്‍ നിന്ന് മോചിപ്പിക്കാനും യുഎപിഎ, പിഎംഎല്‍എ, രാജ്യദ്രോഹം തുടങ്ങിയ ഭീകരനിയമങ്ങളുടെ ദുരുപയോഗം തടയാനും കേരള സര്‍ക്കാര്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളേയും കുട്ടികളേയും ജയിലിലടച്ച മനുഷ്യത്വവിരുദ്ധമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണം. മറ്റൊരു സംസ്ഥാനത്ത് അന്യായമായി സ്ത്രീകളെയും കുട്ടികളെയും തടവിലാക്കിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണം. യുപി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് നിരപരാധികളാണ് ജയിലില്‍ കഴിയുന്നത്. ഇവരിലേറെയും മുസ്‌ലിംകളാണ്. എന്തിനാണ് തങ്ങളെ ജയിലിലടച്ചത് എന്നുപോലും ഇവര്‍ക്ക് അറിയില്ല.
രാജ്യത്ത് ബിജെപിയും ആര്‍എസ്എസ്സും നടപ്പാക്കാന്‍ നോക്കുന്ന മുസ്‌ലിം ഉന്‍മൂലന പദ്ധതിയുടെ ഭാഗമാണിത്. പ്രവര്‍ത്തകരെ കള്ളക്കേസില്‍ ജയിലിലടച്ചും നുണപ്രചരണം നടത്തിയും പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്താനാണ് ബിജെപി ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ പോപുലര്‍ ഫ്രണ്ട് തയ്യാറല്ല. എവിടെ അനീതിയുണ്ടോ അതിനെതിരെ സമാധാനപരമായി, ജനാധിപത്യപരമായി ശബ്ദമുയര്‍ത്തുകയും അവകാശങ്ങള്‍ക്കായി സമരം തുടരുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സോണല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്‌ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT