- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് ദേശീയ ആരോഗ്യ കാംപയിന്‍ സംസ്ഥാന തല സമാപനം ചൊവ്വാഴ്ച മഞ്ചേരിയില്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
സമാപന പൊതുസമ്മേളനത്തിനോടനുബന്ധിച്ച് ക്രോസ് കണ്‍ട്രി മത്സരം, കൂട്ടയോട്ടം, ആയോധനകല പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്

മഞ്ചേരി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തിവരുന്ന ആരോഗ്യ കാംപയിന്റെ സംസ്ഥാന തല സമാപനം നവംബര്‍ 30 ചൊവ്വാഴ്ച മഞ്ചേരിയില്‍ നടക്കു. പരിപാടി വിജയിപ്പിക്കുവാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി പറഞ്ഞു. സമാപന പൊതുസമ്മേളനത്തിനോടനുബന്ധിച്ച് ക്രോസ് കണ്‍ട്രി മത്സരം, കൂട്ടയോട്ടം, ആയോധനകല പ്രദര്‍ശനം, ആരോഗ്യ ബോധവല്‍ക്കരണം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. പയ്യനാട് ചോലക്കല്‍ നിന്നും വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന ക്രോസ് കണ്‍ട്രി മത്സരം മഞ്ചേരി കിഴക്കേതലയില്‍ സമാപിക്കും. ഒന്ന് രണ്ട് മൂന്ന് സ്ഥാനങഅഹള്‍ ലഭിക്കുന്നവര്‍ക്ക് ക്യാഷ്‌പ്രൈസ് നല്‍കും. തുടര്‍ന്ന് നടക്കുന്ന കൂട്ടയോട്ടം സമാപന സമ്മേളന നഗരിയായ പഴയ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ സമാപിക്കും.സമാപന സമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ഉദ്ഘാടനം ചെയ്യും. ആരോഗ്യ മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കുന്ന സമ്മേളനത്തില്‍ സംസ്ഥാനത്തെ പ്രമുഖ കളരിസംഘം അവതരിപ്പിക്കുന്ന ആയോധനകലാ പ്രദര്‍ശനവും ഉണ്ടായിരിക്കും. സംഘാടക സമിതി അറിയിച്ചു. ക്രോസ് കണ്‍ട്രി മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9995277655 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ പണം കണ്ടെത്തിയ സംഭവം; റിപോര്‍ട്ട്...
22 March 2025 9:20 AM GMTഗസയിലെ ഏക കാന്‍സര്‍ ആശുപത്രിയും തകര്‍ത്ത് ഇസ്രായേല്‍
22 March 2025 9:05 AM GMTകെഎസ്ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍...
22 March 2025 8:46 AM GMTവസ്ത്രം മാറിയെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ക്രൂരമായി ആക്രമിച്ച്...
22 March 2025 8:39 AM GMTആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്വീകരിക്കാന്‍ നടത്തിയ...
22 March 2025 7:54 AM GMTപാരമ്പര്യ വൈദ്യന് ഷാബാ ശരീഫ് വധക്കേസ്: മുഖ്യ പ്രതി ഷൈബിന് അഷ്റഫിന്...
22 March 2025 7:27 AM GMT