- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്ക്യൂ ആൻ്റ് റിലീഫ് സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 30ന്
സംസ്ഥാനത്ത് ഇനി മുതൽ പോപുലർ ഫ്രണ്ടിൻ്റെ റസ്‌ക്യൂ അന്റ് റിലീഫ് വളണ്ടിയേഴ്‌സ് ഗ്രൂപ്പ് ദുരന്തമുഖത്ത് ആശ്വാസമായെത്തും. റെസ്ക്യൂ ആൻ്റ് റിലീഫ് സംസ്ഥാനതല ഉദ്ഘാടനം 2022 മാർച്ച് 30 ബുധനാഴ്ച വൈകീട്ട് 4.30ന് ആലുവ പ്രിയദർശിനി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും.
കൊച്ചി: ആവര്‍ത്തിച്ചുണ്ടാവുന്ന പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായ നമ്മുടെ സംസ്ഥാനത്ത് പലപ്പോഴും ജനങ്ങള്‍ക്ക് രക്ഷയും ആശ്വാസവുമായി എത്തുന്നത് സന്നദ്ധസംഘടനകളും നാട്ടുകാരുമാണ്. ഇയൊരു ഘട്ടത്തിൽ രക്ഷാപ്രവര്‍ത്തന പരിശീലനം സിദ്ധിച്ച സമര്‍പ്പണബോധവും ത്യാഗസന്നദ്ധതയുമുള്ള വളണ്ടിയര്‍മാരെ ഇനിയും സജ്ജമാക്കേണ്ടതുണ്ടെന്ന് പോപുലർ ഫ്രണ്ട്.
ആ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്നത്. സംസ്ഥാനത്ത് ഇനി മുതൽ പോപുലർ ഫ്രണ്ടിൻ്റെ റസ്‌ക്യൂ അന്റ് റിലീഫ് വളണ്ടിയേഴ്‌സ് ഗ്രൂപ്പ് ദുരന്തമുഖത്ത് ആശ്വാസമായെത്തും. റെസ്ക്യൂ ആൻ്റ് റിലീഫ് സംസ്ഥാനതല ഉദ്ഘാടനം 2022 മാർച്ച് 30 ബുധനാഴ്ച വൈകീട്ട് 4.30ന് ആലുവ പ്രിയദർശിനി മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കൾ അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
99ലെ വെള്ളപ്പൊക്കം പഴയ തലമുറയുടെ ഓര്‍മ മാത്രമാണെങ്കില്‍ സുനാമിയും ഓഖിയും മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇന്ന് കേരളീയ ജീവിതത്തിന്റെ നിത്യദുരിതങ്ങളാണ്. ഈ ഘട്ടങ്ങളിലെല്ലാം ദുരന്തഭൂമികളില്‍ സഹായഹസ്തവുമായി എത്തിയവരുടെ മുന്‍നിരയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരും ഉണ്ടായിരുന്നു.
കേരളത്തെ കണ്ണീരിലാഴ്ത്തിയ 2018 ആഗസ്തിലെ മഹാപ്രളയഘട്ടത്തിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആവര്‍ത്തിച്ചെത്തിയ പ്രളയങ്ങളിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും രക്ഷാദൗത്യം, ദുരിതാശ്വാസം, പുനരധിവാസം തുടങ്ങിയ മേഖലകളിൽ ശ്ലാഘനീയമായ പ്രവര്‍ത്തനമാണ് പോപുലര്‍ ഫ്രണ്ടിന്റെ വളണ്ടിയര്‍മാര്‍ കാഴ്ചവച്ചത്. സ്വന്തം ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുഴുകുകയായിരുന്നു അവര്‍.
പ്രളയവും ഉരുള്‍പൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ് പോപുലർ ഫ്രണ്ട്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഭവന പുനരധിവാസ പദ്ധതികൾ നടപ്പിലാക്കി.
കേരളത്തിന്റെ തെക്കന്‍ കടല്‍ത്തീരത്തുണ്ടായ ഓഖി ദുരന്തത്തില്‍ കൈത്താങ്ങായെത്തി ഇരകളെ ചേര്‍ത്തുനിര്‍ത്താനും പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ക്ക് കഴിഞ്ഞു. ഓഖി ദുരിതബാധിതര്‍ക്കുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഘടനയുടെ സഹായം മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറി. സ്വന്തമായ പദ്ധതികൾക്കൊപ്പം സർക്കാർ സംവിധാനങ്ങളെ കൂടി പിന്തുണക്കുകയാണ് സംഘടന ചെയ്തത്.
കട്ടിപ്പാറയിലും കവളപ്പാറയിലും പുത്തുമലയിലും പെട്ടിമുടിയിലും കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടലിനേയും മണ്ണിടിച്ചിലിനേയും തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ച വേളയിലും പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കര്‍മനിരതരായിരുന്നു. മണ്ണിനടിയിൽ കുടുങ്ങിപ്പോയ നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തത് ഉൾപ്പടെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ദിവസങ്ങളോളം വളണ്ടിയേഴ്സ് കർമനിരതരായി.
മാരക വൈറസായ നിപ കോഴിക്കോടിനെ ഭീതിയിലാഴ്ത്തിയ ദിനങ്ങളില്‍ മരണപ്പെട്ടവരുടെ മരണാനന്തര കർമം ചെയ്യുന്നതുള്‍പ്പടെയുള്ള സേവനത്തിന് മുന്നിട്ടിറങ്ങിയതും പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരായിരുന്നു. ലോകത്തെ മുഴുവന്‍ ദുരിതത്തിലാഴ്ത്തിയ കോവിഡ് മഹാമാരിയുടെ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സഹായഹസ്തവുമായും സംഘടനാ പ്രവര്‍ത്തകർ ഒപ്പമുണ്ടായിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യകര്‍മങ്ങള്‍ നിർവഹിക്കാൻ പോലും കഴിയാതെ ജനം ഭീതിയിലായപ്പോൾ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മരണാനന്തര കർമ്മങ്ങൾക്ക് രംഗത്തെത്തി മാതൃകയായിരുന്നു. ലോക്ഡൗൺ പ്രഖ്യാപിച്ച ഘട്ടങ്ങളിൽ വ്യത്യസ്തങ്ങളായ സന്നദ്ധ- സേവന പ്രവർത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നടന്നത്.
റെസ്ക്യൂ ആൻ്റ് റിലീഫിൻ്റെ പ്രവർത്തനങ്ങൾ ജില്ലാടിസ്ഥാനത്തിൽ ഘടകങ്ങൾ രൂപീകരിച്ചു നടപ്പാക്കും. ഇതിൻ്റെ മുന്നോടിയായി മാർച്ച് 30ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് റെസ്ക്യൂ ആൻ്റ് റിലീഫ് വോളന്റിയർമാർക്ക് ഏകദിന പരിശീലനം നൽകും.
സംസ്ഥാന സെക്രട്ടറി എസ് നിസാർ, എറണാകുളം സോണൽ സെക്രട്ടറി എം എച്ച് ഷിഹാസ്, എറണാകുളം ജില്ലാ പ്രസിഡൻ്റ് വി കെ സലിം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
RELATED STORIES
വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; പാലക്കാട് സ്വദേശി അറസ്റ്റില്‍
31 Oct 2024 6:28 AM GMTഞാനെത്തിയത് ആംബുലന്‍സില്‍ തന്നെ; ഒടുക്കം സമ്മതിച്ച് സുരേഷ്ഗോപി
31 Oct 2024 6:12 AM GMTകോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇന്ന് മലബാര്‍ ഡെര്‍ബി;...
31 Oct 2024 6:09 AM GMTഐപിഎല്‍ ടീമുകള്‍ നിലനിര്‍ത്തുന്ന ആറ് താരങ്ങളെ ഇന്നറിയാം; കോഹ്ലി...
31 Oct 2024 6:01 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ നവംബര്‍ മൂന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യത
31 Oct 2024 5:27 AM GMTകൊച്ചിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
31 Oct 2024 5:13 AM GMT