- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോപുലര്‍ ഫ്രണ്ട് റെസ്‌ക്യൂ ആന്റ് റിലീഫ് സംസ്ഥാനതല ഉദ്ഘാടനം നാളെ
ഉദ്ഘാടനം നാളെ (ബുധന്‍) വൈകീട്ട് 4.30ന് ആലുവ പ്രിയദര്‍ശിനി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

കൊച്ചി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്റ് റിലീഫ് സംസ്ഥാനതല ഉദ്ഘാടനം നാളെ (ബുധന്‍) വൈകീട്ട് 4.30ന് ആലുവ പ്രിയദര്‍ശിനി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. സംഘടനയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കമുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
ആവര്‍ത്തിച്ചുണ്ടാവുന്ന പ്രകൃതിദുരന്തങ്ങള്‍ കേരളത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായ നമ്മുടെ സംസ്ഥാനത്ത് പലപ്പോഴും ജനങ്ങള്‍ക്ക് രക്ഷയും ആശ്വാസവുമായി എത്തുന്നത് സന്നദ്ധസംഘടനകളും നാട്ടുകാരുമാണ്. ഇയൊരു ഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തന പരിശീലനം സിദ്ധിച്ച സമര്‍പ്പണബോധവും ത്യാഗസന്നദ്ധതയുമുള്ള വളണ്ടിയര്‍മാരെ പോപുലര്‍ ഫ്രണ്ട് സജ്ജമാക്കുന്നത്.
റെസ്‌ക്യൂ ആന്റ് റിലീഫിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ഘടകങ്ങള്‍ രൂപീകരിച്ച് നടപ്പാക്കും. ഇതിന്റെ മുന്നോടിയായി മാര്‍ച്ച് 30ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് റെസ്‌ക്യൂ ആന്റ് റിലീഫ് വോളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലനവും നല്‍കും.
99ലെ വെള്ളപ്പൊക്കം പഴയ തലമുറയുടെ ഓര്‍മ മാത്രമാണെങ്കില്‍ സുനാമിയും ഓഖിയും മഹാപ്രളയവും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഇന്ന് കേരളീയ ജീവിതത്തിന്റെ നിത്യദുരിതങ്ങളാണ്. ഈ ഘട്ടങ്ങളിലെല്ലാം ദുരന്തഭൂമികളില്‍ സഹായഹസ്തവുമായി എത്തിയവരുടെ മുന്‍നിരയില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. പ്രളയവും ഉരുള്‍പൊട്ടലും താണ്ഡവമാടിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി വരികയാണ് പോപുലര്‍ ഫ്രണ്ട്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ഭവന പുനരധിവാസ പദ്ധതികള്‍ നടപ്പിലാക്കി.
RELATED STORIES
ആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMTമംഗളൂരില്‍ വയനാട് സ്വദേശിയെ തല്ലിക്കൊന്ന സംഭവം; എസ്ഡിപിഐ പ്രതിഷേധിച്ചു
30 April 2025 3:43 PM GMTപഹല്‍ഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം: തൗഫീഖ്...
30 April 2025 2:37 PM GMTമംഗളൂരുവില്‍ നടന്നത് ഹിന്ദുത്വ വംശീയതയുടെ ആള്‍ക്കൂട്ട കൊലപാതകം:...
30 April 2025 2:28 PM GMTഅഷ്റഫിന്റെ കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണം:...
30 April 2025 10:09 AM GMTമലയാളി യുവാവിനെ തല്ലിക്കൊന്ന സംഭവം:സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട്...
30 April 2025 9:53 AM GMT