Sub Lead

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ചില്ല് തകര്‍ന്നു
X

മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. ഇന്നു വൈകീട്ട് 5.15 ഓടെ തിരുനാവായയ്ക്കും തിരൂരിനും ഇടയില്‍വച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ സി 4 കോച്ചിന്റെ ചില്ല് തകര്‍ന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം തുടങ്ങി. ഉച്ചയ്ക്ക് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട സര്‍വീസിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത വന്ദേഭാരതിന്റെ കന്നിയാത്ര തൊട്ടടുത്ത ദിവസമാണ് ആരംഭിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് കാസര്‍കോഡ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് കന്നിയാത്ര പുറപ്പെട്ടത്. കന്നി യാത്രയില്‍ തന്നെ ചോര്‍ച്ചയുണ്ടായത് ഏറെ വിവാദമായിരുന്നു.

Next Story

RELATED STORIES

Share it