Sub Lead

ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക; എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി

ഇസ്രായേലിന് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക; എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി
X

ഇരിട്ടി(കണ്ണൂര്‍): ഫലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭീകരതയ്ക്ക് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ സംഗമം നടത്തി. എസ് ഡിപി ഐ പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. റഫയിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം ജീവനോടെ ചുട്ടെരിച്ച് ഇസ്രായേല്‍ നടത്തുന്ന കൊടും ക്രൂരത മനുഷ്യര്‍ക്ക് കണ്ടുനില്‍ക്കാന്‍ കഴിയാത്തതാണ്. ഇസ്രായേലിനെ നിലയ്ക്ക് നിര്‍ത്താന്‍ യുഎന്‍ഒ ഇടപെടണമെന്നും ഇസ്രായേല്‍ ഭീകരതക്കെതിരേ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി ഇരിട്ടി പഴയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, സജീര്‍ കീച്ചേരി സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അഷ്‌റഫ് നടുവനാട്, സൗദ നസീര്‍, ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് തമീം പെരിയത്തില്‍, സത്താര്‍ ചാലില്‍, ഷമീര്‍ മുരിങ്ങോടി, കെ മുഹമ്മദലി, പി കെ റയീസ്, പി ഫൈസല്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it