- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞങ്ങളുടെ ഭാവി തകരുന്നത് തടയൂ'; കര്‍ണാടക മുഖ്യമന്ത്രിയോട് മുസ്ലിം വിദ്യാര്‍ഥിനി
'ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ ഞങ്ങളെ അനുവദിക്കാന്‍ നിങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങളാണ് ഈ രാജ്യത്തിന്റെ ഭാവി'-ആലിയ അസ്സാദി ട്വീറ്റ് ചെയ്തു.
മംഗളൂരു: ഏപ്രിലില്‍ 22ന് ആരംഭിക്കുന്ന രണ്ടാം പ്രീയൂനിവേഴ്സിറ്റി പരീക്ഷ ഹിജാബ് ധരിച്ച് കൊണ്ട് എഴുതാന്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാനത്ത് ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച മുസ്ലിം വിദ്യാര്‍ത്ഥിനി.
മുഖ്യമന്ത്രിക്ക് അയച്ച ട്വീറ്റില്‍ ആണ് വിദ്യാര്‍ഥിനി ഇക്കാര്യം ആവശ്യപ്പെട്ടത്. 'ഞങ്ങളുടെ ഭാവി നശിപ്പിക്കുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ ഞങ്ങളെ അനുവദിക്കാന്‍ നിങ്ങള്‍ക്ക് ഒരു തീരുമാനം എടുക്കാം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങളാണ് ഈ രാജ്യത്തിന്റെ ഭാവി'-ആലിയ അസ്സാദി ട്വീറ്റ് ചെയ്തു.
ക്ലാസ് മുറികളില്‍ ഹിജാബ് അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിന് പിന്നാലെ, ശിരോവസ്ത്രം ധരിക്കാന്‍ അനുവദിച്ചാല്‍ മാത്രമേ താന്‍ പരീക്ഷ എഴുതൂ എന്ന് പ്രതിഷേധം ആരംഭിച്ച ആറ് ഹര്‍ജിക്കാരില്‍ ഒരാളായ ആലിയ അസ്സാദി വ്യക്തമാക്കിയിരുന്നു.
'ഞങ്ങളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നുവെങ്കില്‍ അവര്‍ ഞങ്ങളെ ഹിജാബ് ധരിക്കാനും അനുവദിക്കണം. അല്ലെങ്കില്‍, ഞങ്ങള്‍ ക്ലാസുകളില്‍ പങ്കെടുക്കില്ല. ഹിജാബ് ധരിക്കാതെ ഞങ്ങള്‍ കോളജില്‍ പോകില്ല' -ആലിയ വ്യക്തമാക്കിയിരുന്നു.
ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകീകൃത നിയമം പാലിക്കണമെന്നും ഹര്‍ജികള്‍ തള്ളിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
നിരവധി മുസ്ലീം പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജരായി പരീക്ഷ എഴുതിയപ്പോള്‍, ഉഡുപ്പിയില്‍ നിന്നുള്ള 40 പെണ്‍കുട്ടികള്‍ ആദ്യ പ്രീയൂണിവേഴ്സിറ്റി പരീക്ഷയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഹൈക്കോടതി ഉത്തരവിനെ ഹരജിക്കാര്‍ സുപ്രീം കോടതിയിലും ചോദ്യം ചെയ്തിരുന്നുവെങ്കിലും പരീക്ഷകള്‍ക്ക് മുമ്പ് അടിയന്തര വാദം കേള്‍ക്കണമെന്ന അവരുടെ അപേക്ഷ സുപ്രിം കോടതി തള്ളിയിരുന്നു.
2nd PU exams are going to start from 22nd of this month. Hon'ble CM @BSBommai you still have a chance to stop our future from getting ruined. You can make a decision to allow us to write exams wearing hijab. Please consider this.We are the future of this country.#HijabisOurRight
— Aliya Assadi (@Aliyassadi) April 13, 2022
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTകലാപം; മണിപ്പൂരിലെ ഏഴ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, ഡാറ്റ...
21 Nov 2024 5:56 AM GMTമഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെന്ന് എക്സിറ്റ് പോൾ പ്രവചനം
20 Nov 2024 2:21 PM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്‍നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMTആൻ്റണി രാജു വിചാരണ നേരിടണം: തൊണ്ടിമുതൽ കേസിൽ സുപ്രിം കോടതി
20 Nov 2024 6:32 AM GMT