- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അകാരണമായി പോലിസ് തടഞ്ഞുവെച്ചു; യുവാവിന് പിഎസ്സി പരീക്ഷ നഷ്ടമായി
ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പോലിസുകാരന് താന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെന്ന് അരുണ്‍ പറയുന്നു. പോലിസുകാരന് പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പോലീസുകാരന് വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി.

രാമനാട്ടുകര: പെറ്റിക്കേസിന്റെ പേരില്‍ പോലിസ് അകാരണമായി തടഞ്ഞുവെച്ചതോടെ പി എസ് സി പരീക്ഷ എഴുതാനാവാതെ യുവാവ്. രാമനാട്ടുകര അരുണ്‍ നിവാസില്‍ പാണേഴി മേത്തല്‍ അരുണ്‍ (29) ആണ് പോലിസിന്റെ അനാസ്ഥകൊണ്ട് പിഎസ്സി പരീക്ഷ എഴുതാനായില്ലെന്ന് ഫറോക്ക് അസി. കമ്മിഷണറോട് പരാതിപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.
മീഞ്ചന്ത ജിവിഎച്ച്എസ് സ്കൂളിലായിരുന്നു പരീക്ഷാകേന്ദ്രമായി അനുവദിച്ചുകിട്ടിയത്. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസ്സം ഉണ്ടായി. തടസ്സം തീര്‍ന്ന് പരീക്ഷാ സെന്ററിലെത്തുമ്പോഴേക്ക് സമയം വൈകുമെന്ന് ബോധ്യപ്പെട്ടതോടെ ഫറോക്ക് പുതിയപാലത്തില്‍ നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവാനായി തുനിഞ്ഞു.
ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പോലിസുകാരന് താന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെന്ന് അരുണ്‍ പറയുന്നു. പോലിസുകാരന് പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പോലീസുകാരന് വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് 1.30-നകം പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്ന് അരുണ്‍ പറയുന്നു.
അല്പനേരം കഴിഞ്ഞ് 1.20ന് ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഒരുകാരണവുമില്ലാതെ 1.55 വരെ അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ സ്റ്റേഷനിലെ എസ് ഐ ഹനീഫ ഇടപെട്ടു. തുടര്‍ന്ന് അരുണിനെ പോലിസ് ജീപ്പില്‍ കയറ്റി വേഗത്തില്‍ പരീക്ഷാകേന്ദ്രത്തിലേക്ക് തിരിക്കുകയും ചെയ്തു. റിപോര്‍ട്ടിങ് സമയം കഴിഞ്ഞ് പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാര്‍ഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പരീക്ഷാനടത്തിപ്പുകാര്‍ അനുവദിച്ചില്ല.
പോലിസുകാര്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഒഎംആര്‍ ഷീറ്റ് ക്യാന്‍സല്‍ ചെയ്തെന്നും ഇനി പരീക്ഷയെഴുതാന്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് അവര്‍ കൈമലര്‍ത്തി. അതോടെ പോലിസുകാര്‍ അരുണിനെ ജീപ്പില്‍ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും കോടതിയില്‍ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് അവര്‍ അരുണിനെ പറഞ്ഞുവിട്ടു.
RELATED STORIES
കോഴിക്കോട് മൂന്ന് പേരെ കുത്തി അയല്‍വാസി; ഒരാളുടെ നില ഗുരുതരം
3 May 2025 5:27 PM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് അപകടം; ആളുകളുടെ ചികില്‍സാ ചെലവുകള്‍...
3 May 2025 11:29 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് അപകടം; അഞ്ചു മരണങ്ങളും വിദഗ്ധ സംഘം...
3 May 2025 9:51 AM GMTകാര്യങ്ങൾ വ്യക്തമാകാൻ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും: കോഴിക്കോട്...
3 May 2025 3:44 AM GMTകോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ പുക; ആളുകളെ...
2 May 2025 4:17 PM GMTപി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം...
2 May 2025 9:53 AM GMT