Sub Lead

തലശ്ശേരിയില്‍ ഷോറൂമിലെ കാറുകള്‍ക്ക് തീയിട്ടു; മൂന്നു കാറുകള്‍ കത്തിനശിച്ചു

തലശ്ശേരിയില്‍ ഷോറൂമിലെ കാറുകള്‍ക്ക് തീയിട്ടു; മൂന്നു കാറുകള്‍ കത്തിനശിച്ചു
X

കണ്ണൂര്‍: തലശേരിയില്‍ ഷോറൂമിലെ കാറുകള്‍ക്ക് തീയിട്ടു. മൂന്നു കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. പുറമെനിന്ന് എത്തിയ ഒരാള്‍ കാറിനുമുകളില്‍ ദ്രാവകം ഒഴിച്ച് തീ കൊടുക്കുന്നതിന്റെ സിസിടിവി ദൃശ്യം പോലിസിന് ലഭിച്ചിട്ടുണ്ട്. മാരുതി ഗ്രാന്‍ഡ് വിറ്റാരയുടെ ഒരു കാറും മാരുതി ഫ്രോങ്ക്‌സിന്റെ രണ്ടു കാറുമാണ് പൂര്‍ണമായി കത്തിനശിച്ചത്. ചിറക്കര പള്ളിത്താഴെ ഇന്‍ഡസ് ഗ്രൂപ്പിന്റെ നെക്‌സ ഷോറൂമിലാണ് സംഭവം.

ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ എത്തിച്ച പുതിയ കാറുകള്‍ക്കാണ് തീപിടിച്ചത്. യാര്‍ഡില്‍ പുതിയതും പഴയതുമായ 30 കാറുകള്‍ ഉണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി തീ അണച്ചതിനാല്‍ മറ്റ് കാറുകള്‍ക്ക് തീപിടിച്ചില്ല. ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷോറൂം മാനേജര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it