- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി ഭരിക്കുന്നയിടങ്ങളില്‍ മുസ്‌ലിംകള്‍ തുറന്ന ജയിലുകളിലാണ്: അസദുദ്ദീന്‍ ഉവൈസി
രാജ്യത്ത് എവിടെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നുണ്ടോ അവിടെയെല്ലാം മുസ്‌ലിംകള്‍ തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മദ്‌റസകള്‍ തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്നയിടങ്ങളില്‍ മുസ്‌ലിംകള്‍ തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ് ജീവിക്കുന്നതെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് തെരുവ് നായ്ക്കള്‍ക്ക് ലഭിക്കുന്ന ബഹുമാനം പോലും ലഭിക്കുന്നില്ല. ഗുജറാത്തിലെ നവരാത്രി ഗര്‍ബ പരിപാടിയില്‍ കല്ലെറിഞ്ഞുവെന്നാരോപിച്ച് കസ്റ്റഡിയിലായ പ്രതികളെ തൂണില്‍ കെട്ടിയിട്ട് തല്ലിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉവൈസി.
രാജ്യത്ത് എവിടെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്നുണ്ടോ അവിടെയെല്ലാം മുസ്‌ലിംകള്‍ തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മദ്‌റസകള്‍ തകര്‍ക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതാണോ നമ്മുടെ ബഹുമാനം?, ഒരു മുസ്‌ലിമിന് സമൂഹത്തില്‍ ബഹുമാനമില്ലേ? ഇതാണോ രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും നിയമവാഴ്ചയുമെന്നും അദ്ദേഹം ചോദിച്ചു.
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരാമര്‍ശത്തെ ഉവൈസി പരിഹസിച്ചു. മുസ്‌ലിംകള്‍ ഏറ്റവും കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നു. മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുന്നില്ല, മറിച്ച് കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനത്തായിരുന്നു മുസ്‌ലിംകളെ തൂണില്‍ കെട്ടിയിട്ട് ചമ്മട്ടികൊണ്ട് അടിച്ചത്. ജനക്കൂട്ടം വിസിലടിക്കുകയായിരുന്നു. ഇങ്ങനെയാണെങ്കില്‍ ദയവായി കോടതികള്‍ അടച്ചുപൂട്ടുകയും പോലിസ് സേനയെ പിരിച്ചുവിടുകയും ചെയ്യണമെന്നും മോദിയോട് ഉവൈസി ആവശ്യപ്പെട്ടു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഖേദയിലെ ഉന്ധേല ഗ്രാമത്തില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഗര്‍ബ നൃത്ത പരിപാടിക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞെന്നാരോപിച്ചായിരുന്നു സംഭവം. ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നുവരികയും ചെയ്തിട്ടുണ്ട്.
മതാടിസ്ഥാനത്തില്‍ ജനസംഖ്യാ അസന്തുലിതാവസ്ഥ എന്ന വിഷയം ഉയര്‍ത്തിക്കൊണ്ട്, എല്ലാ സാമൂഹിക വിഭാഗങ്ങള്‍ക്കും ഒരുപോലെ ബാധകമായ സമഗ്രമായ ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന ആവശ്യം ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ഉന്നയിച്ചിരുന്നു. മതാടിസ്ഥാനമാക്കിയുള്ള ജനസംഖ്യ അസന്തുലിതാവസ്ഥ ഒരു പ്രധാന വിഷയമാണെന്നും അവഗണിക്കരുതെന്നും ഭാഗവത് വ്യക്തമാക്കിയിരുന്നു.
RELATED STORIES
ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ രൂപ വ്യതിയാനം; നാലു...
28 Nov 2024 4:01 AM GMTആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട്...
28 Nov 2024 1:43 AM GMTഇപിയുടെ ആത്മകഥാ വിവാദം: പോലിസിന്റെ പ്രാഥമിക റിപോര്‍ട്ട് തള്ളി എഡിജിപി
28 Nov 2024 1:01 AM GMTഭിന്നശേഷി വിദ്യാര്‍ഥി സംഘത്തിന് ഭക്ഷ്യവിഷബാധ; നൂറോളം പേര്...
27 Nov 2024 5:50 PM GMTവഖ്ഫ് നിയമഭേദഗതി: സമയം നീട്ടി നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി
27 Nov 2024 4:12 PM GMTകോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം ...
27 Nov 2024 3:48 PM GMT